ടീകോം തലപ്പത്ത് അഴിച്ചുപണി; മാജിദ് അല്‍ സുവൈദി മീഡിയ സിറ്റി എം.ഡി
text_fieldsദുബൈ: ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖല ഉടമസ്ഥരായ ടീകോമിന്‍െറ തലപ്പത്ത് അഴിച്ചുപണി. ദുബൈ മീഡിയ സിറ്റി, നോളജ് വില്ളേജ് എന്നിവയടക്കം വിവിധ നിക്ഷേപമേഖലയുടെ ചുമതല വഹിക്കുന്നവരെ പരസ്പരം മാറ്റാനാണ് തീരുമാനം. നിലവില്‍ ദുബൈ ഇന്‍റര്‍നെറ്റ് സിറ്റി, ദുബൈ ഒൗട്ട് സോഴ്സ് സിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്ന മാജിദ് അല്‍ സുവൈദിക്കാണ് ഇനി ദുബൈ മീഡിയ സിറ്റി, ദുബൈ സ്റ്റുഡിയോ സിറ്റി, ദുബൈ ഇന്‍റ ര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണ്‍ എന്നിവയുടെ ചുമതല. മീഡിയാ സിറ്റിയുടെയും സ്റ്റുഡിയോ സിറ്റിയുടെയും ഇന്‍റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണിന്‍െറയും എം.ഡിയായിരുന്ന മുഹമ്മദ് അബ്ദുല്ലക്ക് ടീകോമിന്‍െറ വിദ്യാഭ്യാസ ക്ളസ്റ്ററായ ദുബൈ നോളജ് വില്ളേജ്, ദുബൈ ഇന്‍റര്‍നാഷണല്‍ അക്കാദമിക് സിറ്റി എന്നിവയുടെ ചുമതല നല്‍കി.
വിദ്യാഭ്യാസ ക്ളസ്റ്ററുകള്‍ കൈകാര്യം ചെയ്തിരുന്ന ഡോ. അയ്യൂബ് ഖാസിമിനെ ടീകോമിന്‍െറ സേവന വിഭാഗമായ ആക്സസിന്‍െറ എം.ഡിയായി നിയമിച്ചു. ടീകോമിന് കീഴില്‍ ജോലിചെയ്യുന്ന 80,000ഓളം ജീവനക്കാര്‍ക്ക് ആവശ്യമായ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന വിഭാഗമാണിത്. ദുബൈ ഇന്‍റര്‍നെറ്റ് സിറ്റി, ഒൗട്ട് സോഴ്സ് സിറ്റി എന്നിവയുടെ നിലവിലെ ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടറായ അമ്മാര്‍ മാലിക്കിനെ ഇവയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി നിയമിച്ചു. ആക്സസിന്‍െറ എക്സിക്യൂട്ടീവ് ഡയറക്ടറായി അബ്ദുല്ല മുഹ്സിനെയും നിയമിച്ചതായി ടീകോം ബിസിനസ് പാര്‍ക്ക് സി.ഇ.ഒ മാലിക് അല്‍ മാലിക്ക് അറിയിച്ചു. ടീകോമിന്‍െറ മീഡിയസിറ്റിയില്‍ മാത്രം 2000 മാധ്യമ സ്ഥാപനങ്ങളും 20,000 ജീവനക്കാരുമുണ്ട്. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയും ടീകോം സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
