Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വാട്ടര്‍ കനാല്‍:...

ദുബൈ വാട്ടര്‍ കനാല്‍: അല്‍ വാസല്‍ റോഡിലെ മേല്‍പ്പാലം തുറന്നു

text_fields
bookmark_border

ദുബൈ: ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി അല്‍ വാസല്‍ റോഡിന് മുകളിലൂടെ നിര്‍മിച്ച പാലം ശനിയാഴ്ച ഗതാഗതത്തിനായി തുറന്നു. അല്‍ അത്തര്‍ റോഡില്‍ നിന്ന് സഫ പാര്‍ക്കിന് സമീപം അല്‍ ഹദീഖ റോഡിലേക്കും അവിടെ നിന്ന് ശൈഖ് സായിദ് റോഡിലേക്കും വാഹനങ്ങളുടെ നീക്കം സുഗമമാക്കുന്നതാണ് പാലം. 
ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി നിശ്ചയിച്ച സമക്രമമനുസരിച്ച് മുന്നോട്ടുപോകുന്നുണ്ടെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ അറിയിച്ചു. 80 ശതമാനം പണികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ശൈഖ് സായിദ് റോഡിലെ അബൂദബി- ദുബൈ ഭാഗത്തെ ഒരുകിലോമീറ്റര്‍ പാലം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു. ദുബൈ- അബൂദബി ഭാഗത്തെ പാലത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 
ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അല്‍ വാസല്‍ റോഡിലെ മുഴുവന്‍ പണികളും മേയില്‍ പൂര്‍ത്തിയാക്കും. ജുമൈറ റോഡിലേത് 35 ശതമാനം പൂര്‍ത്തിയായി. ജൂലൈ അവസാനം പൂര്‍ത്തിയാക്കും. അല്‍ വാസല്‍, ജുമൈറ റോഡുകളില്‍ വാട്ടര്‍ കനാലിന് മുകളിലായി എട്ട് മീറ്റര്‍ ഉയരമുള്ള പാലം നിര്‍മിക്കുന്നതാണ് രണ്ടാംഘട്ടം. വാട്ടര്‍ കനാലിനായി മണ്ണ് നീക്കുന്ന പദ്ധതിയാണ് മൂന്നാംഘട്ടം ഇത് സെപ്റ്റംബര്‍ അവസാനം പൂര്‍ത്തിയാകും. ഈ വര്‍ഷം അവസാനത്തോടെ വാട്ടര്‍ കനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story