വിമാനാപകടത്തില്‍ നടുങ്ങി ദുബൈ: അന്വേഷണം തുടങ്ങി
text_fieldsദുബൈ: ശനിയാഴ്ച പുലര്‍ച്ചെയത്തെിയ ഫൈ്ളദുബൈ വിമാനാപകട വാര്‍ത്തയില്‍ നടുങ്ങി ദുബൈ. ദുബൈയില്‍ നിന്ന് റഷ്യന്‍ നഗരമായ റോസ്തോവ് ഓണ്‍ഡോണിലേക്ക് തിരിച്ച വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളും മരിച്ചുവെന്ന വാര്‍ത്തവന്നതോടെ പ്രവാസി സമൂഹവും ആശങ്കയിലായി. ഇവര്‍ ആരാണെന്നറിയാനുള്ള അന്വേഷണത്തിലായിരുന്നു പലരും. നാട്ടില്‍ നിന്ന് ദുബൈ വഴി റഷ്യയിലേക്ക് തിരിച്ച പെരുമ്പാവൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്ന് വൈകിട്ടോടെയാണ് വിവരം ലഭിച്ചത്.
അപകട വാര്‍ത്തവന്നയുടന്‍ ഫൈ്ളദുബൈ അധികൃതരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. യാത്രക്കാരെക്കുറിച്ച അന്വേഷണങ്ങള്‍ക്കായി പ്രത്യേക ഹെല്‍പ്ലൈന്‍ സജ്ജീകരിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. വിമാനം ഇറങ്ങുന്നതിനിടെയുണ്ടായ ശക്തമായ കാറ്റാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്‍െറ ബ്ളാക്ക്ബോക്സും ഫൈ്ളറ്റ് ഡാറ്റ റെക്കോഡറും കണ്ടെടുത്തിട്ടുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഫൈ്ളദുബൈയുടെ സ്ഥാപക ദിനത്തിലാണ്് ദുരന്തമത്തെിയിരിക്കുന്നത്. 2008 മാര്‍ച്ച് 19ന് സ്ഥാപിതമായ ദുബൈ ആസ്ഥാനമായ ബജറ്റ് വിമാന കമ്പനിയായ ഫൈ്ളദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം കൂടിയാണിത്. ഫൈ്ളദുബൈ എഫ്.സെഡ് 981 വിമാനം ദുബൈയില്‍ നിന്ന് ശനിയാഴ്ച വെളുപ്പിന് 12.20നാണ് 55 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പറന്നുയര്‍ന്നത്. 44 റഷ്യക്കാരും എട്ട് ഉക്രൈന്‍ സ്വദേശികളും രണ്ട് മലയാളികളും ഒരു ഉസ്ബകിസ്താന്‍ സ്വദേശിയുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ നാല് കുട്ടികളുമുണ്ട്. റോസ്തോവ് ഓണ്‍ഡോണില്‍ ദുബൈ സമയം വെളുപ്പിന് 4.50ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങി തീപിടിച്ച് തകരുകയായിരുന്നുവെന്ന് ഫൈ്ളദുബൈ സി.ഇ.ഒ ഗൈത് അല്‍ ഗൈത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോസ്തോവില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മോശം കാലാവസ്ഥ മൂലം റണ്‍വേ കാണാനുണ്ടായിരുന്നില്ല. അതിനാല്‍ രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം വീണ്ടും താഴ്ന്നുപറന്ന് ലാന്‍ഡിങിന് ശ്രമിച്ചു. റണ്‍വേ കാണാതിരുന്നതിനെതുടര്‍ന്ന് വീണ്ടും പറന്നുയരുമ്പോള്‍ കുത്തനെ താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയില്‍ വീണ വിമാനം തീപിടിച്ച് പൊട്ടിത്തെറിച്ചു. വിമാനത്തിന്‍െറ ഭാഗങ്ങളും യാത്രക്കാരുടെ ശരീരവും ചെറുകഷ്ണങ്ങളായി ചിതറിത്തെറിച്ചു. ലാന്‍ഡിങിന് ഒരുങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റില്‍ ഉലഞ്ഞ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റുമാര്‍ അപകട സന്ദേശം അയക്കുകയോ മറ്റൊരു വിമാനത്താവളത്തിലേക്ക് പറത്താന്‍ അനുമതി തേടുകയോ ചെയ്യാതിരുന്നത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ളെന്ന് ഗൈത് അല്‍ ഗൈത് പറഞ്ഞു. 2011 നിര്‍മിച്ച ബോയിങ് 737-800 വിമാനം ജനുവരിയില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൈപ്രസ്, സ്പെയിന്‍ സ്വദേശികളായ പൈലറ്റുമാര്‍ വിദഗ്ധ പരിശീലനം നേടിയവരാണ്. 5965, 5769 മണിക്കൂര്‍ വീതം വിമാന പറത്തി പരിചയം ഉള്ളവരാണ് ഇരുവരും. റഷ്യ, സീഷെല്‍സ്, കൊളംബിയ, കിര്‍ഗിസ്താന്‍ സ്വദേശികളാണ് വിമാന ജീവനക്കാര്‍. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും ഫൈ്ളദുബൈ സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
