മുശര്‍റഫ് ചികിത്സക്കായി ദുബൈയില്‍
text_fieldsദുബൈ: മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫ് ചികിത്സക്കായി ദുബൈയിലത്തെി. മൂന്നുവര്‍ഷം നീണ്ട യാത്രാനിരോധം പാക് സര്‍ക്കാര്‍ നീക്കിയതിനെ തുടര്‍ന്നാണ് കറാച്ചിയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അദ്ദേഹം ദുബൈയിലത്തെിയത്. ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന് നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സഹായി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം പാകിസ്താനിലേക്ക് തിരികെ പോകുമെന്ന് ഓള്‍ പാകിസ്താന്‍ മുസ്ലിംലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അംജദ് പറഞ്ഞു.
ചികിത്സക്കായി ദുബൈയില്‍ വരാന്‍ വ്യാഴാഴ്ചയാണ് പാകിസ്താന്‍ സര്‍ക്കാര്‍ മുശര്‍റഫിന് അനുമതി നല്‍കിയത്. മുശര്‍റഫിനെതിരായ വിവിധ കേസുകള്‍ പാകിസ്താനില്‍ വിചാരണാഘട്ടത്തിലാണ്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ യാത്രാനിരോധം ഏര്‍പ്പെടുത്തിയിരുന്നത്. ആറാഴ്ചത്തെ ദുബൈയിലെ ചികിത്സക്ക് ശേഷം പാകിസ്താനിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കിയതനുസരിച്ചാണ് സര്‍ക്കാര്‍ യാത്രക്ക് അനുമതി നല്‍കിയത്.
1999ലാണ് പ്രധാനമന്ത്രി നവാസ് ശരീഫിനെ അട്ടിമറിച്ച് സൈനിക മേധാവിയായിരുന്ന മുശര്‍റഫ് അധികാരം പിടിച്ചെടുത്തത്. 2008 വരെ അദ്ദേഹം പ്രസിഡന്‍റ് പദവിയില്‍ തുടര്‍ന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം രാജിവെക്കുകയും രാജ്യം വിടുകയും ചെയ്തു. തുടര്‍ന്ന് ലണ്ടനിലും ദുബൈയിലുമായിരുന്നു താമസം. 2013ല്‍ ഓള്‍ പാകിസ്താന്‍ മുസ്ലിംലീഗ് രൂപവത്കരിക്കുകയും പാകിസ്താനിലേക്ക് മടങ്ങുകയും ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ബേനസീര്‍ ഭുട്ടോ വധക്കേസ് ഉള്‍പ്പെടെയുള്ളവ വിലങ്ങുതടിയായി. നിരവധി കേസുകളില്‍ ഇപ്പോഴും വിചാരണ നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
