നിയമസഭയില്‍ നല്‍കിയ ഉറപ്പും പാഴായി; ഹക്കീം റൂബ നിയമക്കുരുക്കില്‍ തന്നെ
text_fieldsഅബൂദബി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍െറ പീഡനത്തിന് ഇരയായ പ്രവാസി യുവാവ് ഹക്കീം റൂബയെ നിയമക്കുരുക്കില്‍ കുടുക്കാന്‍ നീക്കം. നിയമസഭയില്‍ പ്രവാസി കാര്യ മന്ത്രി നല്‍കിയ ഉറപ്പ് അടക്കം ലംഘിച്ചാണ് ഹക്കീം റൂബയുടെ ജോലിക്ക് അടക്കം പ്രയാസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത്. ഹക്കീമിനെതിരെ പൊലിസെടുത്ത കേസില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 28ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹക്കീമിന് സമന്‍സും ലഭിച്ചു. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ മര്‍ദിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്തിനെതിരെ നല്‍കിയ കേസില്‍ നടപടിയുണ്ടായതായി വിവരമൊന്നും ലഭിച്ചിട്ടില്ളെന്ന് ഹക്കീം റൂബ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ അവധിക്ക് പോയപ്പോഴാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹക്കീം റൂബ കസ്റ്റംസിന്‍െറ പീഡനത്തിനിരയായത്.
കൈക്കൂലി നല്‍കാത്തതിന്‍െറ പേരില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കപ്പെട്ട ഹക്കീമിന് ക്രൂര മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ഇതിനു പുറമെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ കേസിലും ഉള്‍പ്പെടുത്തിയത്. ഈ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ദുബൈ ഇന്‍റര്‍നെറ്റ് സിറ്റിയില്‍ ഐ.ടി. എന്‍ജിനീയറായി ജോലി ചെയ്യുന്ന ഹക്കീം റൂബ ഇനി കേസിന്‍െറ പുറകെ നടക്കേണ്ട ഗതികേടിലാണ്.
ഓരോ തവണയും കേസിന്‍െറ ആവശ്യത്തിനായി നാട്ടില്‍ പോകുന്നതിന് ജോലിയില്‍ നിന്ന് ഇടക്കിടെ അവധി ലഭിക്കാന്‍ ഏറെ പ്രയാസം അനുഭവിക്കേണ്ടി വരും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി നല്‍കുന്നതിന് വിസമ്മതിക്കുകയും പ്രതികരിക്കുകയും ചെയ്തതിന് ഹക്കീമിനെ മര്‍ദിച്ച സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളിലും പ്രവാസ ലോകത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹക്കീമിനെ കേസില്‍ കുടുക്കി തിരികെ ഗള്‍ഫിലേക്ക് പോകുന്നത് തടയാനും ശ്രമിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാകുകയും ഹക്കീം റൂബക്ക് അനുകൂലമായി ഭരണപക്ഷത്തെ കക്ഷികള്‍ അടക്കം രംഗത്തത്തെുകയും വിഷയം നിയമസഭയില്‍ എത്തുകയും ചെയ്തു.
കെ.എം. ഷാജി എം.എല്‍.എ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഹക്കീം റൂബക്ക് നീതി ലഭ്യമാക്കുമെന്ന് പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫ് ഉറപ്പുനല്‍കി. ഇതോടെ ഹക്കീം ദുബൈയിലേക്ക് മടങ്ങുകയും ചെയ്തു. താന്‍ മടങ്ങുന്നതിന് മുമ്പു തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നല്‍കിയ കേസ് ഒതുക്കുന്നതിന് ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമം നടത്തിയിരുന്നതായി ഹക്കീം പറഞ്ഞു.
താന്‍ നല്‍കിയ കേസ് പിന്‍വലിച്ചാല്‍ തനിക്കെതിരായ കേസും പിന്‍വലിക്കാമെന്ന വാഗ്ദാനവുമായാണ് രാഷ്ട്രീയ നേതാക്കള്‍ സമീപിച്ചത്. ഉദ്യോഗസ്ഥനെ രക്ഷിക്കുന്നതിനായി തന്നെ സഹായിക്കുകയാണെന്ന രീതിയിലാണ് ഇവര്‍ സമീപിച്ചത്.
അതേസമയം, കേസില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചിട്ടില്ളെന്ന് ഹക്കീം റൂബ പറഞ്ഞു.കേസില്‍ നിയമപരമായി മുന്നോട്ടുപോകും. എത്ര കാശ് ചെലവ് വന്നാലും ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും മറ്റൊരു പ്രവാസിക്ക് കൂടി ഇത്തരം ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ നിയമപോരാട്ടത്തിന്‍െറ പാതയില്‍ നിന്ന് ഒരിഞ്ച് പോലും പിന്‍മാറില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
