കാലിക്കറ്റ് ചേംബര്‍ അംഗങ്ങള്‍ യു.എ.ഇയില്‍
text_fieldsഅബൂദബി: വ്യാപാര ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ആശയവിനിമയം നടത്താനുമായി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗങ്ങള്‍ യു.എ.ഇയിലത്തെി. കോഴിക്കോട്ടെ ഐ.ടി, മെഡിക്കല്‍ ടൂറിസം, ഭക്ഷ്യ മേഖല, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുകയെന്ന മുഖ്യ ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് ചേംബറിലെ 35ഓളം അംഗങ്ങള്‍ എത്തിയത്. യു.എ.ഇയിലെ വ്യാപാര വാണിജ്യ സാഹചര്യങ്ങള്‍ പഠിക്കലും സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമാണ്.
കഴിഞ്ഞ ദിവസം യു.എ.ഇയിലത്തെിയ കാലിക്കറ്റ് ചേംബര്‍ അംഗങ്ങള്‍ ഞായറാഴ്ച അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് അധികാരികളുമായി ചര്‍ച്ച നടത്തി. കോഴിക്കോട്ടെ വിവിധ പദ്ധതികളിലെ സാധ്യതകള്‍ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. കോഴിക്കോട് ചേംബര്‍ പ്രസിഡന്‍റ് പി. ഗംഗാധരന്‍െറ നേതൃത്വത്തില്‍ അബൂദബി ചേംബറിലത്തെിയ അംഗങ്ങളെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ മുഹൈരി നേതൃത്വത്തില്‍ സ്വീകരിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സ് അധികാരികളുമായി ഞായറാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് പി.ഗംഗാധരന്‍ പറഞ്ഞു. തുടര്‍ചര്‍ച്ചകള്‍ക്കായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ അബൂദബി ചേംബര്‍ പ്രതിനിധികള്‍ കോഴിക്കോട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബൂദബി ചേംബര്‍ അംഗവും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലിയുടെ പ്രയത്ന ഫലമായാണ് അബൂദബി ചേംബര്‍ അധികൃതരുമായി നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചതെന്നും ഗംഗാധരന്‍ പറഞ്ഞു. സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍, മുന്‍ പ്രസിഡന്‍റ് ഷെവലിയാര്‍ സി.ഇ.ചാക്കുണ്ണി, അഡ്വ.പി.ടി.എസ്.ഉണ്ണി, ടി.പി.വാസു, ടി.എ.ആസിഫ്, ഗുലാം ഹുസൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോഴിക്കോടു നിന്നുള്ള സംഘം എത്തിയത്.
തിങ്കളാഴ്ച രാവിലെ ഷാര്‍ജ ഹംരിയ്യ ഫ്രീസോണ്‍, ഉച്ചക്ക് ശേഷം ദുബൈ മൊത്തവ്യപാര കേന്ദ്രം എന്നിവ സംഘം സന്ദര്‍ശിക്കും. വൈകിട്ട് കോഴിക്കോട് പ്രവാസി അസോസിയേഷന്‍െറ സ്വീകരണത്തില്‍ പങ്കെടുക്കുന്ന സംഘം പ്രവാസി പ്രശ്നങ്ങള്‍ സംബന്ധിച്ച് അവരുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച അജ്മാന്‍, ജബല്‍ അലി ഫ്രീസോണ്‍ എന്നിവ സന്ദര്‍ശിക്കും. ദുബൈ ചേംബര്‍ ഭാരവാഹികളുമായും സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. 17ന് സംഘം തിരിച്ചുപോകും.
കാലിക്കറ്റ് ചേംബര്‍ അംഗങ്ങള്‍ക്ക് അബൂദബിയില്‍ ലുലു ഗ്രൂപ്പും സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി, ഡയറക്ടര്‍ എം.എ സലിം, ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍്റ് തോമസ് വര്‍ഗീസ്, മലയാളി സമാജം പ്രസിഡന്‍റ് ബി.യേശുശീലന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി.ബാവഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
