യമനിലെ ഭീകരാക്രമണം: സിസ്റ്റര്‍ സാലിയെ അബൂദബിയില്‍ എത്തിച്ചു
text_fieldsഅബൂദബി: തെക്കന്‍ യമനില്‍ രണ്ട് ദിവസം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി സിസ്റ്റര്‍ സാലിയെ സുരക്ഷിതമായി അബൂദബിയില്‍ എത്തിച്ചു. തൊടുപുഴ സ്വദേശിനിയായ സിസ്റ്ററിനെ യമനില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സിസ്റ്റര്‍ സാലിയെ യമനില്‍ നിന്ന് നേരെ അബൂദബിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സിസ്റ്ററിനെ അബൂദബിയില്‍ എത്തിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളിയായ ഫാ. ടോം ഉഴുന്നാലിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
മാര്‍ച്ച് നാലിനാണ് യമനിലെ ശൈഖ് ഉസ്മാന്‍ ജില്ലയില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തില്‍ നാല് പേര്‍ വെടിവെപ്പ് നടത്തിയത്. ഇന്ത്യക്കാരിയായ സിസ്റ്റര്‍ അടക്കം 16 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സമയം അടുക്കളയിലായിരുന്ന സിസ്റ്റര്‍ സാലിയെ മറ്റ് അന്തേവാസികള്‍ ചേര്‍ന്ന് ഒളിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. യമനില്‍ ആക്രമണം ഉണ്ടായ ഉടന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍മാരുടെ സുരക്ഷക്കും തട്ടിക്കൊണ്ടുപോയ ഫാദറിനെ കണ്ടത്തൊനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഫോണില്‍ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിസ്റ്റര്‍ സാലിയെ യമനില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. ജിബൂട്ടി, ജോര്‍ഡന്‍ വഴി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച രാവിലെ യമനില്‍ നിന്ന് നേരിട്ട് അബൂദബിയിലേക്ക് എത്തിക്കുകയായിരുന്നു. തൊടുപുഴ ഇളംദേശം പുല്‍പ്പറമ്പില്‍ ജോസഫിന്‍െറയും റോസമ്മയുടെയും മകളും മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗവുമാണ് സിസ്റ്റര്‍ സാലി. നേരത്തേ ജറൂസലേമില്‍ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍ സാലി മൂന്ന് വര്‍ഷം മുമ്പാണ് യമനിലത്തെിയത്. കോട്ടയം പാല രാമപുരം സ്വദേശിയായ ഫാ. ടോം നാല് വര്‍ഷമായി യമനിലുണ്ട്. ഭീകരാക്രമണം നടന്ന ദിവസം പ്രാര്‍ഥനക്കിടെയാണ് ഭീകരര്‍ വാഹനത്തില്‍ കയറ്റി ഫാദറിനെ തട്ടിക്കൊണ്ടുപോയത്. ഫാ. ടോമിനായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജിബൂട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥരത്തെിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.