ജോ ബൈഡന്‍ യു.എ.ഇയില്‍; ഐ.എസ്, സിറിയ, ഇറാന്‍ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍
text_fieldsഅബൂദബി: യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി അബൂദബിയിലത്തെി. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് തിങ്കളാഴ്ച രാവിലെ അബൂദബിയിലത്തെിയത്. അല്‍ ബത്തീന്‍ വിമാനത്താവളത്തിലത്തെിയ ജോ ബൈഡനെയും സംഘത്തെയും അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി, അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബ, യു.എ.ഇയിലെ അമേരിക്കന്‍ അംബാസഡര്‍ ബാര്‍ബറ ലീഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ജോ ബൈഡന്‍ അബൂദബിയിലും ദുബൈയിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ അടക്കം പ്രമുഖരുമായി ചര്‍ച്ചകളും നടത്തുന്നുണ്ട്. തിങ്കളാഴ്ച രാവില ശൈഖ് സായിദ് മോസ്ക്, മസ്ദര്‍ സിറ്റി എന്നിവ സന്ദര്‍ശിച്ച ജോ ബൈഡന്‍ ശൈഖ ഫാത്തിമ ബിന്‍ത് മുബാറകുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ജോ ബൈഡന്‍െറ ബഹുമാനാര്‍ഥം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തിങ്കളാഴ്ച രാത്രി വിരുന്നും ഒരുക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ദുബൈയില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദുമായി കൂടിക്കാഴ്ച നടത്തും.
ഐ.എസ്. വിരുദ്ധ പോരാട്ടം, ഇറാന്‍- സിറിയ വിഷയങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. അമേരിക്കയും യു.എ.ഇയും തമ്മിലെ ബന്ധവും ചര്‍ച്ചയില്‍ വിഷയമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ളത് അറബ് മേഖലയിലെ ഏറ്റവും നിര്‍ണായക ബന്ധമാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. അറബ് മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും യു.എ.ഇ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഐ.എസിനും അല്‍ ഖായിദക്കും എതിരെ രണ്ട് രാജ്യങ്ങളും ഒന്നിച്ചാണ് പോരാടുന്നത്. സിറിയ, ഇറാഖ്, യമന്‍, ലിബിയ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ജി.സി.സി രാഷ്ട്രങ്ങളുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ ശക്തമാക്കാനാണ് ശ്രമമെന്നും ജോ ബൈഡന്‍ പറഞ്ഞു.
സൈബര്‍, നാവിക സുരക്ഷക്കൊപ്പം ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയവയിലും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടക്കും. അറബ് മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നത് വരെ അമേരിക്ക ഒപ്പമുണ്ടാകുമെന്നും യു.എ.ഇയിലെ ഇംഗ്ളീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇറാന്‍ വിഷയവും തന്‍െറ സന്ദര്‍ശനത്തില്‍ അജണ്ടയിലുണ്ടെന്നും ബൈഡന്‍ പറഞ്ഞു. രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം ബൈഡന്‍ മാര്‍ച്ച് എട്ട്, ഒമ്പത് തീയതികളില്‍ ഇസ്രായേലും ഫലസ്തീനിലെ റാമല്ലയും സന്ദര്‍ശിക്കും. മാര്‍ച്ച് 10ന് ജോര്‍ഡനില്‍ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.