റെഡ്ക്രസന്‍റ് യു.എ.ഇയില്‍ ചെയ്തത് 145 ദശലക്ഷം ദിര്‍ഹത്തിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനം
text_fieldsഅബൂദബി: എമിറേറ്റ്സ് റെഡ്ക്രസന്‍റ് നേതൃത്വത്തില്‍ 2015ല്‍ യു.എ.ഇയില്‍ മാത്രം നടത്തിയത് 145 ദശലക്ഷം ദിര്‍ഹത്തിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പത്ത് റെഡ്ക്രസന്‍റ് ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത 10 ലക്ഷം വരുന്ന ഇമാറാത്തികള്‍ക്കും പ്രവാസികള്‍ക്കും അടക്കമാണ് ഈ സഹായത്തിന്‍െറ ഗുണ ഫലം ലഭിച്ചത്. വിവിധ സാമൂഹിക സാഹചര്യങ്ങളിലും ആഘോഷ വേളകളിലും നല്‍കിയത് അടക്കമാണ് ഇത്രയും വലിയ ധന സഹായം യു.എ.ഇക്കുള്ളില്‍ റെഡ്ക്രസന്‍റ് നിര്‍വഹിച്ചത്. യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും കരിനിഴല്‍ വീഴ്ത്തിയ യമന്‍, സിറിയ, ഇറാഖ് എന്നിവക്ക് പുറമെ ദുരിതം അനുഭവിക്കുന്ന വിവിധ ലോകരാജ്യങ്ങളിലും റെഡ് ക്രസന്‍റിന്‍െറ സഹായം എത്തുന്നുണ്ട്.
പശ്ചിമ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ്ക്രസന്‍റ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശ പ്രകാരമാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അത്യാവശ്യക്കാര്‍ക്ക് സഹായങ്ങള്‍ എത്തിച്ചത്. റെഡ്ക്രസന്‍റിന്‍െറ തദ്ദേശീയ സഹായ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് റാസല്‍ഖൈമ ബ്രാഞ്ച് ഓഫിസില്‍ കൂടിയ ഉന്നത തല സമിതി യോഗം പരിശോധിച്ചു.
റെഡ്ക്രസന്‍റ് ലോക്കല്‍ അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റാശിദ് മുബാറക്ക് മന്‍സൂരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.