12 വയസ്സില്‍ താഴെയുള്ള കുട്ടികളെ നഗരപരിധിക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം
text_fieldsഅബൂദബി: അബൂദബിയിലെ സ്കൂളുകളിലെ പഠിക്കുന്ന 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ നഗരി പരിധിക്ക് പുറത്തേക്ക് യാത്രകള്‍ കൊണ്ടുപോകുന്നതിന് അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍ (അഡെക്) വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ അബൂദബിയിലെ സ്വകാര്യ സ്കൂളുകളിലെ ഫീല്‍ഡ് യാത്രകളും വിനോദ യാത്രകളും അടക്കമുള്ള പദ്ധതികള്‍ റദ്ദാക്കേണ്ടി വരും. ഇനി മുതല്‍ ഫീല്‍ഡ് യാത്രക്കും വിനോദ യാത്രക്കുമായി സ്വകാര്യ സ്കൂളുകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ളെന്ന് അഡെക് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇംഗ്ളീഷ് പത്രമായ ദ നാഷനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികള്‍ പങ്കെടുക്കേണ്ട ഏത് പരിപാടിക്കും അഡെകില്‍ നിന്നുളള അനുമതി നിര്‍ബന്ധമാണെന്ന് അബൂദബിയിലെ പ്രമുഖ സ്കൂളിലെ പ്രധാനാധ്യാപകന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
2015 ജനുവരിയില്‍ തന്നെ സ്വകാര്യ സ്കൂളുകള്‍ കുട്ടികളെ അബൂദബി എമിറേറ്റില്‍ വിനോദയാത്രകള്‍ക്കോ ഫീല്‍ഡ് ട്രിപ്പുകള്‍ക്കോ കൊണ്ടുപോകുന്നതിന് അഡെകില്‍ നിന്ന് അനുമതി വാങ്ങല്‍ നിര്‍ബന്ധമാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് തന്നെ അനുമതിക്കുള്ള രേഖകള്‍ അഡെകില്‍ സമര്‍പ്പിക്കുകയും ചെയ്യണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.