അബൂദബി ട്രയാത് ലണ്‍ ശനിയാഴ്ച: ഇന്നും നാളെയും ഗതാഗത നിയന്ത്രണം
text_fieldsഅബൂദബി: നീന്തലും ഓട്ടവും സൈക്ളിങ്ങും ഒരുമിച്ച് കായികതാരങ്ങളുടെ കായിക ക്ഷമതയും മത്സര ശേഷിയും പരീക്ഷിക്കുന്ന ലോക ട്രയാത്ലണിന് അബൂദബി ഒരുങ്ങി. ലോകത്തിലെ മുന്‍നിര കായിക താരങ്ങള്‍ പങ്കെടുക്കുന്ന ട്രയാത്ലണ്‍ ശനിയാഴ്ച അബൂദബി കോര്‍ണിഷിലാണ് നടക്കുക. ഇതോടൊപ്പം സംഘടിപ്പിക്കുന്ന ജൂനിയര്‍ ട്രയാത്ലണും അക്വാത്ലോണും വെള്ളിയാഴ്ച കോര്‍ണിഷില്‍ നടക്കും. പരിപാടിയുടെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ അബൂദബിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷത്തെ അബൂദബി ട്രയാത്ലണ്‍ ഒളിമ്പിക്സ് ദൂരക്രമം അനുസരിച്ചാണ് നടക്കുന്നത്. ഒളിമ്പിക് യോഗ്യതക്കായും പരിഗണിക്കും. 1500 മീറ്റര്‍ നീന്തല്‍, 40 കിലോമീറ്റര്‍ സൈക്ളിങ്, പത്ത് കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് കിലോമീറ്റര്‍ വീതമുള്ള എട്ട് ലാപ്പുകളിലായാണ് സൈക്ളിങ് നടക്കുക. രണ്ടര കിലോമീറ്റര്‍ വീതമുള്ള നാല് ലാപ്പുകളില്‍ ഓട്ടവും 750 മീറ്റര്‍ വീതമുള്ള രണ്ട് ലാപ്പില്‍ നീന്തലും നടക്കും. അബൂദബി കോര്‍ണിഷും തിയറ്റര്‍ റോഡും മറീന മാള്‍ പരിസരവും കേന്ദ്രീകരിച്ചാണ് പ്രധാനമായും മത്സരങ്ങള്‍ നടക്കുക.
വെള്ളിയാഴ്ച നടക്കുന്ന ജൂനിയര്‍ ട്രയാത്ലണിലും അക്വാത്ലോണിലും അഞ്ച് മുതല്‍ 17 വരെ വയസ്സുള്ള കുട്ടികള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും. കോര്‍ണിഷില്‍ നടക്കുന്ന പരിപാടിയില്‍ 300ലധികം കുട്ടികള്‍ പങ്കെടുക്കും. അഞ്ച്- എട്ട് പ്രായപരിധിയിലുള്ളവര്‍ക്കായി 50 മീറ്റര്‍ നീന്തലും 100 മീറ്റര്‍ ഓട്ടവും ഒമ്പത്- 15 പ്രായപരിധിയിലുള്ളവര്‍ക്കായി 200 മീറ്റര്‍ നീന്തലും ഒന്നര കിലോമീറ്റര്‍ ഓട്ടവുമാണ് നടക്കുക. ജൂനിയര്‍ ട്രയാത്ലണ്‍ സൂപ്പര്‍ സ്പ്രിന്‍റ് 11- 17 പ്രായപരിധിയിലുള്ളവര്‍ക്കാണ് നടക്കുക. 375 മീറ്റര്‍ നീന്തല്‍, പത്ത് കിലോമീറ്റര്‍ സൈക്ളിങ്, രണ്ടര കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോക ട്രയാത്ലണിന്‍െറ ഭാഗമായി അബൂദബി കോര്‍ണിഷിനോട് ചേര്‍ന്ന ഭാഗങ്ങളിലാണ് ഭാഗികമായി ഗതാഗത നിരോധം നടപ്പാക്കുക. വെള്ളി, ശനി ദിവസങ്ങളില്‍ റോഡുകളില്‍ ഗതാഗതം നിരോധിക്കും.
അബൂദബി തിയറ്റര്‍ റോഡിന്‍െറ ഇരു വശങ്ങളും, ബ്രേക്ക് വാട്ടര്‍, മറീന മാള്‍ റിങ് റോഡില്‍ ഹെറിറ്റേജ് വില്ളേജ് വരെ ഭാഗങ്ങളിലാണ് വെള്ളി മുതല്‍ ശനി രാത്രി ഒമ്പത് വരെ ഗതാഗത നിരോധം ഉണ്ടാകുക. ശനിയാഴ്ച മറീന മാളിനോട് ചേര്‍ന്ന കോര്‍ണിഷ് റോഡും അടച്ചിടും. ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് എയര്‍പോര്‍ട്ട് റോഡ് അടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
