യു.എ.ഇയുടെ ആദ്യ നാനോ ഉപഗ്രഹം വിക്ഷേപണത്തിന് തയാറായി
text_fieldsദുബൈ: യു.എ.ഇ വികസിപ്പിച്ച ആദ്യ നാനോ ഉപഗ്രഹം വിക്ഷേപണത്തിന് തയാറായി. നായിഫ് വണ്‍ എന്ന് പേരിട്ട ഉപഗ്രഹം ഈവര്‍ഷം അവസാനം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കും. വിക്ഷേപണ ദിവസം പിന്നീട് പ്രഖ്യാപിക്കും.
മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്‍ററിലെ വിദഗ്ധരും അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജയിലെ വിദ്യാര്‍ഥികളുമാണ് നായിഫ് വണ്‍ എന്ന നാനോ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. വിക്ഷേപണത്തിന് മുമ്പുള്ള മുഴുവന്‍ പരീക്ഷണഘട്ടങ്ങളും ഉപഗ്രഹം വിജയിച്ചതായി എം.ബി.ആര്‍.എസ്.സി ഡയറക്ടര്‍ ജനറല്‍ യൂസുഫ് ഹമദ് അല്‍ ശൈബാനി അറിയിച്ചു. പൂര്‍ണമായും യു.എ.ഇ സ്വദേശികളായ വിദ്യാര്‍ഥികളാണ് ഉപഗ്രഹത്തിന്‍െറ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിച്ചത്.
ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ചെറുഉപഗ്രഹം അറബിയിലാണ് സന്ദേശങ്ങള്‍ കൈമാറുകയെന്ന പ്രത്യേകതയുമുണ്ട്. സാധാരണ നാനോ ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വയം നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ഒരു കിലോ 100 ഗ്രാം മാത്രമാണ് ഉപഗ്രഹത്തിന്‍െറ ഭാരം. ഉപഗ്രഹത്തിന്‍െറ ഗ്രൗണ്ട് സ്റ്റേഷന്‍ അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍ തയാറായികഴിഞ്ഞു.
അമേരിക്കയിലെ സ്പേസ് എക്സ് ഫാര്‍ക്കന്‍- 9 റോക്കറ്റാണ് നായിഫ് വണ്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുക. വിക്ഷേപണ തീയതി അവരാണ് തീരുമാനിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
