ഇഫ്താറിന് തൊട്ടു മുമ്പുള്ള വ്യായാമം അത്യുത്തമം
text_fieldsഷാര്‍ജ: ഇഫ്താറിന് ഒരു മണിക്കൂര്‍ മുന്‍പ് ശാരീരിക വ്യായാമത്തിലേര്‍പ്പെടുന്നത് ആരോഗ്യത്തിന് വളരെയധികം പ്രയോജനം ചെയ്യുമെന്ന് വിദഗ്ധര്‍. അത് പോലെ രാത്രി നമസ്കാരം (തറാവീഹ്) കൊഴുപ്പ് പുറന്തള്ളാനുള്ള ശരീരത്തിലെ കഴിവ് 15 ശതമാനം വര്‍ദ്ധിപ്പിക്കുന്നുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ആരോഗ്യ പോഷകാഹാര വിദഗ്ധന്‍ ഉസാമല്ലാലാ പ്രാദേശിക പത്രത്തോടെ പറഞ്ഞു.
നോമ്പ് അനുഷ്ഠിച്ചു കൊണ്ടിരിക്കെ വ്യായാമത്തിലേര്‍പ്പെടുന്നത് ശരീര ഭാരം കുറക്കാന്‍ നന്നായി സഹായിക്കും. നോമ്പ് മുറിക്കുന്നതിന് ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മുന്‍പ് വ്യായാമം ചെയ്യുന്നതാണ് ഉത്തമം.
നോമ്പ് തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചെയ്യുന്ന വ്യായാമം കരളിന്‍െറ പ്രവര്‍ത്തന ക്ഷമത ഉയര്‍ത്തും. ശരീരത്തിലെ ഭക്ഷണ വിതരണ പ്രക്രിയ സന്തുലിതമാക്കും. പേശികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. രക്ത ചംക്രമണ പ്രക്രിയ കാര്യക്ഷമമാക്കുകയും രക്തത്തിലെ ശ്വേതാണുക്കളുടെയും രക്താണുക്കളുടെയും ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്‍െറ പ്രതിരോധ സംവിധാനം കുറ്റമറ്റതാക്കുന്നു.
വ്യായാമം ചെയ്യുന്ന നോമ്പുകാരന്‍ രക്ത സമ്മര്‍ദ്ദമുള്ളയാളോ പ്രമേഹരോഗിയോ ആയിരിക്കരുത്. വ്യായാമം ഒരു മണിക്കൂറില്‍ കൂടാന്‍ പാടില്ല. ഒരു മണിക്കൂറിനും അര മണിക്കൂറിനുമിടയില്‍ നടത്തുന്നതാണ് ഉത്തമം. ഭാരം ഉയര്‍ത്തികൊണ്ടുള്ള വ്യായാമം നല്ലതല്ല. നടത്തവും ഓട്ടവുമാണ് ഈ സമയത്തിനു പറ്റിയ മാതൃകാ വ്യായാമങ്ങള്‍.
ഇങ്ങനെ ചെയ്യുന്ന വ്യായാമം ഊര്‍ജ്ജം കത്തിക്കാനുള്ള ശരീരത്തിന്‍റെ കഴിവ് ഉയര്‍ന്ന തോതിലാക്കും. വയറിനും ഹൃദയത്തിനും ചുറ്റുമുള്ള കൊഴുപ്പ് ഇല്ലാതാക്കും.
പൊണ്ണത്തടി പെട്ടെന്ന് കുറക്കാന്‍ സുവര്‍ണ്ണവസരമായതിനാല്‍ അമിത വണ്ണമുള്ളവര്‍ റമദാന്‍ മാസം ശരീര ഭാരം കുറക്കാന്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. .
നീണ്ട മണിക്കൂറുകള്‍ ഭക്ഷണവും പാനീയവും ഒഴിവാക്കുമ്പോള്‍ ശരീരത്തിന് ഊര്‍ജത്തിന്‍റെ ആവശ്യം വര്‍ധിക്കും. അതിനാല്‍ ശരീരത്തിന്‍െറ നാഡീ വ്യൂഹത്തെ ഉത്തേജിപ്പച്ചു ശരീരത്തിലെ ഊര്‍ജ്ജ സംഭരണ കേന്ദ്രങ്ങളെ നന്നായി പ്രവര്‍ത്തിപ്പിക്കും. ഇത് കരളില്‍ നിന്ന് കൊഴുപ്പും പഞ്ചസാരയും പുറന്തള്ളും.
നോമ്പ് സമയത്ത് ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുന്നത് കരളിലെ ഗ്ളുകോസ് ശേഖരത്തില്‍ നിന്നും കോശങ്ങളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പില്‍ നിന്നുമാണ്. ഈ ഘട്ടത്തില്‍ ശരീരത്തിന്‍െറ കായികാദ്ധ്വാനം വര്‍ദ്ധിച്ചാല്‍ ശരീരത്തിലെ അടിഞ്ഞുകൂടിയ ഊര്‍ജ്ജത്തിന്‍റെ ഉപയോഗവും വര്‍ദ്ധിക്കും. അതിലൂടെ ശരീര ഭാരം കുറഞ്ഞു വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
