മുദ്ഹിശ് വേള്‍ഡിന് തിങ്കളാഴ്ച തുടക്കം
text_fieldsദുബൈ: അവധിക്കാലത്ത് കുടുംബങ്ങള്‍ക്ക് ഒത്തൊരുമിച്ച് ഉല്ലാസത്തിന് അവസരമൊരുക്കുന്ന മുദ്ഹിശ് വേള്‍ഡിന്‍െറ 17ാം പതിപ്പിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റില്‍ തിങ്കളാഴ്ച തുടക്കമാകും. ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ മുദ്ഹിശ് വേള്‍ഡ് വിരുന്നത്തെുന്നത്. റമദാനില്‍ സൗജന്യ പ്രവേശം പ്രഖ്യാപിച്ചിട്ടുണ്ട്.
‘ഓരോ ചുവടും സാഹസികം’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവത്തെ ആഘോഷങ്ങള്‍. വേനലവധി ഉല്ലാസകരമാക്കാന്‍ കുട്ടികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതാണ് മുദ്ഹിശ് വേള്‍ഡെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ്സ് സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്ളൊം മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. ഇത്തവണ ആക്ഷന്‍ പ്ളാനറ്റ്, കൈ്ളമ്പിങ് വാള്‍സ് ആന്‍ഡ് ഫ്രീ ഫാള്‍സ് തുടങ്ങി ഒട്ടേറെ പുതുമകള്‍ ഒരുക്കിയിട്ടുണ്ട്. ദിനോസറുകള്‍ക്കൊപ്പം കളിക്കാന്‍ അവസരമൊരുക്കുന്ന ഡിനോ പാര്‍ക്കാണ് മറ്റൊരു പ്രത്യേകത. 400 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഐസ് റിങ്കും സജ്ജീകരിക്കുന്നുണ്ട്.
പൂര്‍ണമായും ശീതീകരിച്ചതാണ് മുദ്ഹിശ് വേള്‍ഡിന്‍െറ ഭാഗമായ ഇന്‍ഡോര്‍ തീം പാര്‍ക്ക്. മുദ്ഹിശ് കാരക്റ്റര്‍ ഷോ, മാജിക്കല്‍ ഗാര്‍ഡന്‍, മുദ്ഹിശ് യൂനിവേഴ്സല്‍ അഡ്വഞ്ചേഴ്സ് തുടങ്ങിയ പരിപാടികള്‍ ഇവിടെ നടക്കും. കുട്ടികള്‍ക്കായി പ്രത്യേക മേഖല സംവിധാനിച്ചിട്ടുണ്ട്. കളികളിലൂടെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്ന ‘ബേബി ടോക്’, ടോഡ്ലര്‍ ടൗണ്‍ എന്നീ പരിപാടികളുമുണ്ടാകും. 20 ദിര്‍ഹമാണ് പ്രവേശ ഫീസ്. മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി ഒന്ന് വരെയുമായിരിക്കും പ്രദര്‍ശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
