റമദാന്‍ കഴിഞ്ഞാലും ഈത്തപ്പഴം തുടരുക; ദിവസം മൂന്നെണ്ണം മതി
text_fieldsഷാര്‍ജ: നോമ്പുകാലത്ത് ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്ന പലരും റമദാന്‍ അവസാനിക്കുന്നതോടെ അത് ഒഴിവാക്കുന്ന പ്രവണത നല്ലതല്ളെന്ന് വിദഗ്ധര്‍. റമദാനിനു ശേഷവും ഈത്തപ്പഴം നിത്യ ശീലമാക്കേണ്ടതാണെന്നും ഇല്ളെങ്കില്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നഷ്ടമാകുമെന്നുമാണ് ഇവര്‍ പറയുന്നത്.
അമൂല്യമായ പല പോഷക ഘടകങ്ങള്‍ അടങ്ങിയതാണ് ഈത്തപ്പഴമെന്നും ഈ ഘടകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ ധാരാളം ഈത്തപ്പഴം കഴിക്കണമെന്നില്ളെന്നുമാണ് ക്ളിനിക്കല്‍ ഡയറ്റീഷന്‍ സുഹൈര്‍ അല്‍യാ പറഞ്ഞു. ദിനേന മൂന്നെണ്ണം കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകും. ഇത് സംബന്ധമായ പഠനം നടത്തിയ അമേരിക്കന്‍ ഹെല്‍ത്ത് ജേര്‍ണല്‍ ഈത്തപ്പഴം ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് എന്ന് കണ്ടത്തെിയിരുന്നു. 15 ല്‍ കുറയാത്ത വിവിധയിനം പ്രധാന ധാതുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
കൂടാതെ, അര്‍ബുദത്തെ ചെറുക്കുന്ന സിലേനിയം എന്ന പദാര്‍ത്ഥവും ഇതിലുണ്ട്. ശരീരത്തിനെറ പ്രതിരോധ ക്ഷമത വര്‍ദ്ധിപ്പിക്കുന്ന വസ്തുവാണിത്. ഈ നിഗമനം ശരിയാണെന്നു വിശ്വസിക്കാന്‍ പല കാരണങ്ങളുണ്ട്. എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കും.
ഇതിലടങ്ങിയ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇരുമ്പിന്‍െറ അംശം ഏറെയുള്ളതിനാല്‍ രക്തക്കുറവ് ഇല്ലാതാക്കും. കൊളസ്ട്രോള്‍ കുറക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലടങ്ങിയ ജൈവ സള്‍ഫര്‍ അലര്‍ജി ഇല്ലാതാക്കുന്നു. പെട്ടെന്ന് അലിയുന്ന ഫൈബര്‍ ഉള്ളതിനാല്‍ ദഹന പ്രക്രിയ സുഗമമാക്കുന്നു. പ്രയോജനകരമായ ബാക്റ്റീരിയകള്‍ ഉള്ളതിനാല്‍ ആമാശയത്തിന് ഗുണം ചെയ്യുന്ന ഭക്ഷണമാണ് ഈത്തപ്പഴമെന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
