ഷാര്‍ജയില്‍ നിന്ന് ദുബൈ ടെര്‍മിനല്‍ രണ്ടിലേക്ക് ബസ് സര്‍വിസ്
text_fieldsഷാര്‍ജ: ഷാര്‍ജ ജുബൈലിലെ ബസ് കേന്ദ്രത്തില്‍ നിന്ന് ദുബൈ രാജ്യാന്തര വിമാത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലേക്ക് പുതിയ ബസ് സേവനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച്ച മുതല്‍ 313ാം നമ്പര്‍ ബസാണ് ഈ റൂട്ടില്‍ സേവനം നടത്തുന്നത്. ദുബൈ ദിശയില്‍ രാവിലെ ആറ് മണി മുതല്‍ പുലര്‍ച്ചെ ഒന്നു വരെയും ഷാര്‍ജ ഭാഗത്തേക്ക് രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ 2.50 വരെയുമാണ് ബസ് ഓടുകയെന്ന്് ഷാര്‍ജ ഗതാഗത വിഭാഗത്തിലെ ഇന്‍റര്‍ സിറ്റി മാനേജര്‍ ഖാലിദ് ആല്‍ ഖയാല്‍ പറഞ്ഞു. ജുബൈലില്‍ നിന്ന് കിംങ് ഫൈസല്‍, അല്‍ വഹ്ദ-ഇത്തിഹാദ് റോഡ് വഴിയാണ് ബസോടുക.
ഷര്‍ജയില്‍ കിങ് ഫൈസല്‍ റോഡിലെ ഈമാക്സ്, ഷാര്‍ജ സിറ്റിസെന്‍റര്‍, സഫീര്‍, അന്‍സാര്‍ മാളുകള്‍ എന്നിവിടങ്ങളിലും ബസ് നിറുത്തും. 15 ദിര്‍ഹമാണ് നിരക്ക്. ജുബൈലില്‍ നിന്ന് അല്‍ നഹ്ദ മെട്രോ സ്റ്റേഷന്‍ 10 ദിര്‍ഹം മതിയാകും. ദുബൈയില്‍ ഏഴിടങ്ങളില്‍ ബസിന് നിറുത്തല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ദുബൈയിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍, മിനിസ്ട്രി ഓഫ് മിഡിയ, നഹ്ദ മെട്രോ, യൂണിയന്‍ കോപ്, ഫ്രിസോണ്‍, അല്‍ ഖുദ്സ് റോഡ്, ടെര്‍മിനല്‍ രണ്ട് എന്നിവിടങ്ങളിലാണ് ബസ് നിറുത്തുക.
ദുബൈ ഖിസൈസിലെ പ്രധാന ഇടങ്ങളിലാണ് ബസിന് നിറുത്തല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. ഇത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും ഈ ഭാഗത്ത് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും കച്ചവട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.
ദുബൈയിലെ പ്രധാന ഇടങ്ങളിലേക്ക് പോകാനും പ്രയോജനപ്പെടും. ടാക്സിയില്‍ ചുങ്കം ഉള്‍പ്പെടെയുള്ള നിരക്കുകള്‍ നല്‍കിയാണ് പലരും ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കത്തെുന്നത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് താങ്ങാനാവാത്തതായിരുന്നു.
പുതിയ ബസ് സേവനം ഇത്തരക്കാരെയാണ് ഏറെ തുണക്കുക. നിലവില്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അല്‍ താവൂനിലേക്ക് ദുബൈയുടെ ബസ് സേവനം നടത്തുന്നുണ്ട്. ഇതും വലിയ പ്രയോജനമാണ് യാത്രക്കാര്‍ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
