4391 കള്ളക്കടത്ത് ശ്രമങ്ങള്‍ കസ്റ്റംസ് വിഫലമാക്കി
text_fieldsഅബൂദബി: ഈ വര്‍ഷം ആദ്യ പാദത്തില്‍ യു.എ.ഇയിലേക്ക് അനധികൃത വസ്തുക്കള്‍ കടത്താനുള്ള 4391 ശ്രമങ്ങള്‍ അബൂദബി വിജലന്‍റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിഫലമാക്കി. മയക്കുമരുന്ന്, പുകയില, മരുന്നുകള്‍, നികുതിയടക്കാത്ത ചരക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ഏറ്റവും കൂടുതല്‍ കണ്ടുകെട്ടല്‍ നടത്തിയത് മസിയാദ് കസ്റ്റംസ് സെന്‍ററാണ്. 1,008 അനധികൃത വസ്തുക്കളാണ് ഇവിടെ പിടികൂടിയത്. അല്‍ ഐന്‍ സെന്‍ട്രല്‍ ചെക്പോസ്റ്റ് -771, ഖതാം അല്‍ ശക്ല ക്സ്റ്റംസ് സെന്‍റര്‍ -707, അബൂദബി സെന്‍ട്രല്‍ പോസ്റ്റ് കസ്റ്റംസ് സെന്‍റര്‍ -665 എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ കണ്ടുകെട്ടല്‍ കണക്ക്.
അബൂദബി കസ്റ്റംസ് ചെക്പോസ്റ്റിലൂടെ അനധികൃത മരുന്നുകളും മയക്കുമരുന്ന് ഗുളികകളും കടത്താനുള്ള 175 ശ്രമങ്ങളുണ്ടായി. 8.12 കിലോഗ്രാം അനധികൃത മരുന്നുകളും 2134 കിലോഗ്രാം മയക്കുമരുന്നു ഗുളികകളുമാണ് കടത്താന്‍ ശ്രമിച്ചത്. ഇതില്‍ മിക്ക ശ്രമങ്ങളും വിഫലമാക്കിയത് അബൂദബി അന്താരാഷ്ട്ര വിമാത്താവള കസ്റ്റംസ് കേന്ദ്രമാണ്. 125 പിടിച്ചെടുക്കലാണ് ഇവിടെയുണ്ടായത്.
അല്‍ ഗ്വെ്ഫാത് കസ്റ്റംസ് സെന്‍ററില്‍ 11 വസ്തുക്കളും ഖതാം അല്‍ ശക്ല കസ്റ്റംസ് സെന്‍ററില്‍ ഒമ്പത് വസ്തുക്കളും അബൂദബി സെന്‍ട്രല്‍ പോസ്റ്റ് കസ്റ്റംസ് സെന്‍ററില്‍ എട്ട് വസ്തുക്കളും പിടിച്ചെടുത്തു. മരുന്ന് കടത്തില്‍ 170 കേസുകളാണ് അബൂദബി കസ്റ്റംസിലുണ്ടായത്.
കാലാവധി കഴിഞ്ഞ മരുന്നുകള്‍, അംഗീകൃത അളവില്‍ കൂടിയ മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. വിവിധ കസ്റ്റംസ് കേന്ദ്രങ്ങളിലയായി പണം കടത്താനുള്ള 20 ശ്രമങ്ങളും പരാജയപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.