അബൂദബിയിലെ യോഗ പ്രദര്‍ശനം: വേദിയില്‍ തിളങ്ങി മലയാളി യുവാവ്
text_fieldsഅബൂദബി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അബൂദബിയില്‍ നടത്തിയ യോഗ പ്രദര്‍ശനത്തിന്‍െറ വേദിയില്‍ മലയാളി യുവാവിന്‍െറ ഉജ്ജ്വല പ്രകടനം. അബൂദബി ടൂറിസ്റ്റ് ക്ളബ് ഏരിയയില്‍ ’ആം സ്ട്രോങ്’ കരാട്ടെ സെന്‍ററിലെ അധ്യാപകന്‍ രംഗിത് ബാലനാണ് വിവിധ രാജ്യക്കാര്‍ പങ്കെടുത്ത പ്രദര്‍ശനത്തില്‍ പത്ത് മിനിറ്റോളം വേദിയില്‍ യോഗാഭ്യാസം നടത്തിയത്.
കൊല്‍ക്കത്തക്കാരിയായ ശങ്കരി ദത്തയും രംഗിതിനൊപ്പമുണ്ടായിരുന്നു. പ്രത്യേക അഭിമുഖം നടത്തിയാണ് ഇവരെ യോഗാഭ്യാസ പ്രകടനത്തിന് തെരഞ്ഞെടുത്തതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി കപില്‍ രാജ് പറഞ്ഞു.
മലപ്പുറം ജില്ലയിലെ തവനൂരാണ് രംഗിത്തിന്‍െറ സ്വദേശം. 2008ലാണ് കരാട്ടെ അധ്യാപകനായി അബൂദബിയിലത്തെിയത്. അതിനു മുമ്പ് സൗദി അറേബ്യയിലെ സി.ഐ.ഡി ക്യാമ്പില്‍ പരിശീലകനായി ജോലി ചെയ്തിട്ടുണ്ട്. നാട്ടില്‍ എടപ്പാളിലും പൊന്നാനിയിലും കരാട്ടെ-യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തിയിരുന്നു. ഹരിദ്വാറിലെ ‘പതഞ്ജലി യോഗ’യില്‍ ഒരു വര്‍ഷത്തെ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്.
2014ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റ് കാറ്റഗറി ഫുള്‍ കോണ്ടാക്ട് കരാട്ടെയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. നാല് മാസം മുമ്പ് വേള്‍ഡ് കരാട്ടെ ഓര്‍ഗനൈസേഷന്‍ യു.എ.ഇയില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ഓഫ് ദ ചാമ്പ്യന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് രംഗിത്തായിരുന്നു.
പുളിയത്ത് ബാലന്‍െറയും യശോദയുടെയും മകനാണ്. രാജിയാണ് ഭാര്യ. മക്കള്‍: കവിത, കാവ്യ.
അബൂദബിയിലെ യോഗാപ്രദര്‍ശനത്തില്‍ പ്രകടനം നടത്താന്‍ ക്ഷണിക്കപ്പെട്ടത് ഭാഗ്യമായി കരുതുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. 3500ലധികം പേരാണ് യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.