ഹോളി ഖുര്‍ആന്‍ മത്സരം: മലയാളത്തിന്‍െറ അഭിമാനമായി മുഹമ്മദ് താഹ മഹ്ബൂബ്
text_fieldsദുബൈ: ദുബൈയില്‍ നടക്കുന്ന ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ മലയാളത്തിന്‍െറ അഭിമാനമായി മുഹമ്മദ് താഹ മഹ്ബൂബ് തിങ്കളാഴ്ച വേദിയിലത്തെി.
മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് തിരൂര്‍ സ്വദേശിയായ അന്ധ വിദ്യാര്‍ഥി മുഹമ്മദ് താഹയത്തെിയത്. ഇന്ത്യയില്‍ നിന്ന് മത്സരത്തിനത്തെുന്ന ആദ്യ അന്ധ വിദ്യാര്‍ഥിയാണ് താഹ.
ദുബൈ ചേംബര്‍ ഹാളില്‍ തിങ്ങിനിറഞ്ഞ മലയാളികള്‍ക്ക് മുന്നിലാണ് ഖുര്‍ആന്‍ മനഃപാഠ മത്സരം അരങ്ങേറിയത്. നെതര്‍ലന്‍റില്‍ നിന്നുള്ള ബിലാലുല്‍ ഇമാനിയാണ് തിങ്കളാഴ്ച രാത്രി 10.30ഓടെ ആദ്യമായി വേദിയിലത്തെിയത്.
തുടര്‍ന്ന് മുജ്തബ അലി രിലാലു (ഇറാന്‍), അബ്ദുല്ല ബിന്‍ ഖലീഫ ബിന്‍ അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍ ), ഇസ്മാഈല്‍ ദൂംബിയ (കോട് ഡിവോര്‍), അഹ്മദ് ജമാല്‍ അഹ്മദ് (കെനിയ), അബ്ദുല്ല സുലൈമാന്‍ ബാഹ് (സിയറ ലിയോണ്‍) എന്നിവരത്തെി. അവസാന അവസരമായിരുന്നു താഹയുടേത്.
മനഃപാഠമാക്കുന്നതിലെ മികവ് പരീക്ഷിക്കുന്ന ഘട്ടമായിരുന്നു തിങ്കളാഴ്ച. ചെറുപിഴവുകള്‍ മാറ്റിനിര്‍ത്തിയാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താഹക്ക് കഴിഞ്ഞു. മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ ബൈ്ളന്‍ഡ് സ്കൂളില്‍ നിന്ന് ബ്രെയില്‍ ലിപിയില്‍ പ്രാവീണ്യം നേടിയതിനുശേഷം മഅ്ദിന്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ ചേര്‍ന്നാണ് താഹ ഖുര്‍ആന്‍ പാഠമാക്കിയത്.
തിരൂര്‍ ഓമച്ചമ്പുഴ വരിക്കോട്ടില്‍ അബ്ദുല്ല- മറിയം ദമ്പതികളുടെ മകനാണ്.
ഖുര്‍ആന്‍െറ പാരായണ സൗന്ദര്യം പരിശോധിക്കുന്ന അടുത്തഘട്ടത്തിനായുള്ള തയാറെടുപ്പിലാണ് മുഹമ്മദിപ്പോള്‍. തിങ്കളാഴ്ച വരെ 66 പേരാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്‍െറ അന്തിമഘട്ട മത്സരത്തില്‍ പങ്കെടുത്തത്. റമദാന്‍ 19 വരെ നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം വിജയിയെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
