തൊഴിലാളികള്‍ക്ക് അവകാശ,നിയമ പഠന ക്ളാസുകള്‍ തുടങ്ങി
text_fieldsദുബൈ: പ്രവാസി തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളും രാജ്യത്തെ നിയമവും ചട്ടവും പഠിപ്പിക്കുന്നതിന് ലേബര്‍ വകുപ്പിന്‍െറ പുതിയ പദ്ധതി. തൊഴിലാളികള്‍ക്ക് ഈ വിഷയങ്ങളില്‍ അറിവ് പകരുന്നതിന് ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതി (പി.സി.എല്‍.എ) മിഡില്‍ ഈസ്റ്റ് ട്രെയിനിങ്ങ് ആന്‍ഡ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യുഷനുമായി കരാറുണ്ടാക്കി.
പി.സി.എല്‍.എ ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉ¥ൈബദ് മുഹൈര്‍ ബിന്‍ സൂറൂറും ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ ഹാശിമിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
മനുഷ്യാവകാശം സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നത് യു.എ.ഇക്കും ദുബൈക്ക് പ്രത്യേകിച്ചും വളരെ പ്രധാനമാമെന്ന് മേജര്‍ ജനറല്‍ ഉ¥ൈബദ് സൂറൂര്‍ പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കാനൂം അവരുടെ അവകാശങ്ങളും ചുമതലകളും രാജ്യത്തെ നിയമങ്ങളൂം സംബന്ധിച്ച വിദ്യഭ്യാസം നല്‍കാനും സര്‍ക്കാര്‍ ജാഗരൂകരാണ്. മികച്ചതും ആരോഗ്യകരവുമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കലും തൊഴിലാളികളുടെ അവകാശ സംരക്ഷണവും ആഗോള നിലവാരം കാത്തുസൂക്ഷിക്കലുമാണ് ഇതു വഴി ലക്ഷ്യമിടുന്നത്. മാത്രമല്ല തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്തുകയും വേണം. തങ്ങളൂടെ അവകാശങ്ങള്‍ സംബന്ധിച്ച് അറിവുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് മോശം അവസ്ഥയില്‍ ജോലി ചെയ്യേണ്ടിവരില്ല. തൊഴിലാളികള്‍ക്കുള്ള പ്രാഥമിക കോഴ്സ് കഴിഞ്ഞാഴ്ച ആരംഭിച്ചുകഴിഞ്ഞു.
മൂന്നു വിഷയങ്ങളാണ് പ്രധാനമായുള്ളത്. തൊഴില്‍ നിയമവും തൊഴില്‍ കരാറും അതിലെ വ്യവസ്ഥകളും നിബന്ധനകളും സംബന്ധിച്ചുള്ളതാണ് ഒരു വിഷയം. രാജ്യത്തെ സംസ്കാരവും ഉചിതമായ സാമൂഹിക പെരുമാറ്റ രീതിയുമാണ് അടുത്തത്. ആരോഗ്യവും സുരക്ഷയുമാണ് മൂന്നാമത്തെ വിഷയം. ഓരോ വിഷയത്തിലും 45 മിനിട്ട് വീതമായിരിക്കും ക്ളാസ്. ഇംഗ്ളീഷ്, ഉറുദു, അറബി ഭാഷകളിലാണ് ഇവ പഠിപ്പിക്കുന്നത്. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ വൈകിട്ട് ഏഴു മണിക്ക് ശേഷമായിരിക്കും ക്ളാസുകള്‍ നടക്കുക.
ആദ്യ ഘട്ടത്തില്‍ ദുബൈയിലെ തൊഴിലാളികള്‍ക്ക് പ്രാഥമിക പരിശീലനമാണ് നല്‍കുന്നത്. അടുത്തവര്‍ഷമാദ്യം രണ്ടാം ഘട്ടം തുടങ്ങും. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കാണ് ഇതില്‍ പരിഗണന നല്‍കുക. നിര്‍ബന്ധമുള്ളതായ മൂന്നാം ഘട്ടത്തില്‍ 2018ല്‍ ദുബൈയിലെ എല്ലാ മേഖലയിലെ തൊഴിലാളികള്‍ക്കും വിദ്യഭ്യാസം നല്‍കും.
അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനരീതിയാണ് മിഡില്‍ ഈസ്റ്റ് ട്രെയിനിങ്ങ് ആന്‍ഡ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യുഷന്‍ പിന്തുടരുന്നതെന്ന് ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ ഹാശിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.