Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനലഴി മുറിച്ച് ആറ് പാക് തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു

text_fields
bookmark_border

അബൂദബി: സെല്ലിന്‍െറ ജനലഴികള്‍ മുറിച്ച് ജയില്‍ ചാടാന്‍ പാക് തടവുകാരുടെ ശ്രമം. യു.എ.ഇയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ട് അബൂദബി അല്‍ വത്ബയിലെ ജയിലില്‍ കഴിയുന്ന ആറ് തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. മറ്റു ജയില്‍ അന്തേവാസികളില്‍നിന്ന് ആയുധങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ ജനലഴികള്‍ അറുത്തതെന്ന് അധികൃതര്‍ പറഞ്ഞു.ശേഷം രാത്രിയാകുന്നത് കാത്തിരുന്നു. എന്നാല്‍, ജനല്‍ വഴി ഇവര്‍ ജയില്‍ ചാടിയ ഉടന്‍ ജയിലധികൃതര്‍ ഇവരെ പിടകൂടി. 
ഞായറാഴ്ച ആറ് പ്രതികളെയും അബൂദബി ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ജയില്‍ ചാടാന്‍ ശ്രമിച്ച കേസില്‍ ഇവര്‍ക്ക് അഞ്ചു വര്‍ഷം കൂടി തടവ് വിധിച്ചു. മയക്കുമരുന്ന് കടത്ത് കേസില്‍ നേരത്തെ ഇവര്‍ക്ക് പത്ത് മുതല്‍ 15 വര്‍ഷം വരെയാണ് തടവ് വിധിച്ചിരുന്നത്. തടവുശിക്ഷക്ക് ശേഷം പ്രതികളെയെല്ലാം സ്വന്തം രാജ്യത്തേക്ക് കയറ്റിയയക്കും.
കൂടെയുള്ളവര്‍ തന്നെ ജയില്‍ ചാടാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഒരു തടവുകാരന്‍ കോടതി വിചാരിണിക്കിടെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story