പാക്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റ് സെപ്റ്റംബറില്‍ യു.എ.ഇയില്‍
text_fieldsഅബൂദബി: പാക്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം സെപ്റ്റംബറില്‍ യു.എ.ഇയില്‍ നടക്കും. ഇതു സംബന്ധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും (പി.സി.ബി) വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും പ്രാഥമിക ധാരണയിലത്തെി.
പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റില്‍ പങ്കെടുക്കാന്‍ വെസ്റ്റിന്‍ഡീസ് നേരത്തെ വിസമ്മതമറിയിച്ചിരുന്നു.
ടെസ്റ്റിന് മുന്നോടിയായി പരിശീലന സെഷനും പരിശീലന മത്സരവും സംഘടിപ്പിക്കാമെന്ന് പി.സി.ബി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് വെസ്റ്റിന്‍ഡീസ് മത്സരത്തിന് തയാറായത്.
പി.സി.ബി വെസ്റ്റിന്‍ഡീസുമായുള്ള രണ്ട് ടെസ്റ്റുകള്‍ക്കും അഞ്ച് ഏകദിനങ്ങള്‍ക്കും രണ്ട് ട്വന്‍റി-20കള്‍ക്കും ആതിഥേയത്വം വഹിക്കും.
അതേസമയം, ഒരു ടെസ്റ്റ് മത്സരവും ഒരു ട്വന്‍റി-20യും വര്‍ധിപ്പിച്ച് ഏകദിനങ്ങള്‍ മൂന്നായി കുറക്കാന്‍ പി.സി.ബിക്ക് പദ്ധതിയുള്ളതായി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.