സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍: 8100 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലത്തെുന്നത് ആര്‍.ടി.എ തടഞ്ഞു
text_fieldsദുബൈ: സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനുകളും ഓണ്‍ലൈന്‍ ഇടപാടുകളും ഏര്‍പ്പെടുത്തിയതിലൂടെ കഴിഞ്ഞവര്‍ഷം കടലാസ് ഉപയോഗം കുറയുകയും അതുവഴി 8100 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലത്തെുന്നത് തടയുകയും ചെയ്തതായി ആര്‍.ടി.എ അറിയിച്ചു. വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവ ആപ്ളിക്കേഷനുകള്‍ വഴി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചുവരുന്നുമുണ്ട്. ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലത്തൊതെ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് ആപ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍, ആപ്പ് വഴിയുള്ള ഓരോ ഇടപാടുകളും 15 കിലോ കാര്‍ബണ്‍ അന്തരീക്ഷത്തിലത്തെുന്നത് തടയും. ഇതിന് പുറമെ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി 45ഓളം പരിസ്ഥിതി സൗഹൃദ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. എക്സ്പോ 2020 വേദിയിലേക്ക് മെട്രോ പാത നീട്ടാനുള്ള റൂട്ട് 2020 പദ്ധതിക്ക് അന്താരാഷ്ട്ര പരിസ്ഥിതി സൗഹൃദ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ദുബൈയിലെ എല്ലാ തെരുവുവിളക്കുകളും 2030ഓടെ എല്‍.ഇ.ഡി ആക്കാനുള്ള പദ്ധതിയുമുണ്ട്. ഇതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ പാദമുദ്ര പ്രതിവര്‍ഷം 3000 ടണ്‍ കുറക്കാനാകും. ബാറ്ററിയിലും സി.എന്‍.ജിയിലും പ്രവര്‍ത്തിക്കുന്ന ബസുകള്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. ടാക്സികളില്‍ പകുതിയും ഹൈബ്രിഡ് ആക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
