ക്രെഡിറ്റ് കാര്‍ഡ് സുരക്ഷ: ദുബൈ സാമ്പത്തിക വികസന വകുപ്പ് ബോധവത്കരണ കാമ്പയിന്‍ നടത്തുന്നു
text_fieldsദുബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ബോധവത്കരിക്കാന്‍ ദുബൈ സാമ്പത്തിക വികസന വകുപ്പ് ഒരാഴ്ച നീളുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നു.
രാജ്യത്തെ പത്തില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉടമ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന സര്‍വേ ഫലത്തിന്‍െറ അടിസ്ഥാനത്തിലാണ് ബോധവത്കരണം നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ രീതിയില്‍ എങ്ങനെ ഇടപാടുകള്‍ നടത്താമെന്ന് കാമ്പയിനിലൂടെ വിശദീകരിക്കും.
ജൂണ്‍ 20 മുതല്‍ 27 വരെയാണ് കാമ്പയിന്‍. ആഗോള പേയ്മെന്‍റ് ടെക്നോളജി കമ്പനിയായ ‘വിസ’യുമായി ചേര്‍ന്നാണ് സാമ്പത്തിക വികസന വകുപ്പ് സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്ത 605 പേരില്‍ 50ലധികമാളുകള്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു.
ഏഴുശതമാനം പേരുടെ കാര്‍ഡുകളില്‍ നിന്ന് അവര്‍ അറിയാതെ പണം നഷ്ടപ്പെട്ടു. ആറുശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങിയ സാധനങ്ങള്‍ ലഭിച്ചില്ല. നാലുശതമാനം പേര്‍ വ്യാജ വെബ്സൈറ്റുകളുടെ ഇരകളായതായും കണ്ടത്തെി. ലോകത്തെ പ്രമുഖ ഷോപ്പിങ് കേന്ദ്രമെന്ന നിലക്ക് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നടപടി വേണമെന്ന തീരുമാനമനുസരിച്ചാണ് ബോധവത്കരണം നടത്താന്‍ തീരുമാനമെടുത്തതെന്ന് ഡി.ഇ.ഡി ഉപഭോക്തൃ സംരക്ഷണ വിഭാഗം സി.ഇ.ഒ മുഹമ്മദ് അലി റാശിദ് ലൂത്ത പറഞ്ഞു.
ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് ശരാശരി മൂന്ന് മുതല്‍ ഏഴുവരെ പരാതികളാണ് ദിവസവും ലഭിക്കുന്നത്.
ചെറുപ്പക്കാരാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്. ബോധവത്കരണത്തിനായി സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തും. സുരക്ഷിതമായി ഇടപാടുകള്‍ നടത്താനുള്ള ഉപദേശങ്ങള്‍ വിഡിയോയുടെ രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. ഫേസ്ബുക്കും യുട്യൂബും ഇതിനായി ഉപയോഗപ്പെടുത്തും. വണ്‍ടൈം പാസ്വേഡ്, എസ്.എം.എസ് ഓതറൈസേഷന്‍ തുടങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, സുരക്ഷിതമായ വെബ്സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക, പരിചയമില്ലാത്ത ഇ-മെയിലുകള്‍ക്ക് ക്രെഡിറ്റ് വിവരങ്ങള്‍ നല്‍കി പ്രതികരിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ജനങ്ങളിലത്തെിക്കുക.
യു.എ.ഇയില്‍ തട്ടിപ്പിനിരയായ 63 ശതമാനം പേര്‍ക്കും പണം തിരിച്ചുനല്‍കാനായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.