ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ റമദാന്‍ ചാരിറ്റി ബസാര്‍ തുടങ്ങി
text_fieldsദുബൈ: ദുബൈ സാമ്പത്തിക വികസന വകുപ്പിന്‍െറ നേതൃത്വത്തില്‍ ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ റമദാന്‍ ചാരിറ്റി ബസാര്‍ തുടങ്ങി. ‘സിറാജ് എക്സിബിഷന്‍’ എന്ന് പേരിട്ടിരിക്കുന്ന ബസാറില്‍ ദുബൈയിലെ ചെറുകിട- ഇടത്തരം കമ്പനികളില്‍ ഉല്‍പാദിപ്പിച്ച വസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 21 വരെ രാത്രി ഒമ്പത് മുതല്‍ 12 വരെയാണ് ചാരിറ്റി ബസാര്‍.
ഡി.ഇ.ഡി ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി ബസാര്‍ ഉദ്ഘാടനം ചെയ്തു. ബസാറിന്‍െറ ആദ്യഘട്ടം ‘റീഡിങ് നാഷന്‍’ പദ്ധതിയെയും പിന്തുണക്കുന്നുണ്ട്. ലാഭത്തില്‍ നിന്നുള്ള ഒരു വിഹിതം പദ്ധതിക്കായി കൈമാറും. രാജ്യത്തെ ചെറുകിട- ഇടത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാരിറ്റി ബസാര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അല്‍ ഖംസി പറഞ്ഞു. റമദാനും പെരുന്നാളുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളാണ് ബസാറില്‍ അണിനിരത്തിയിരിക്കുന്നത്. കരകൗശല ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, തുണിത്തരങ്ങള്‍, സുവനീറുകള്‍ തുടങ്ങിയവ ഇതില്‍ പെടും. ഉപഭോക്താക്കളെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ പ്രത്യേക കിയോസ്കും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.