Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജയില്‍ റമദാന്‍...

ഷാര്‍ജയില്‍ റമദാന്‍ വില്ളേജിന് തുടക്കം

text_fields
bookmark_border
ഷാര്‍ജയില്‍ റമദാന്‍ വില്ളേജിന് തുടക്കം
cancel

ഷാര്‍ജ: റമദാന്‍ വില്ളേജിന് ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സെന്‍ററില്‍ തുടക്കമായി. വ്യാഴാഴ്ച്ചയാണ് വില്ളേജ് തുറന്നത്. ജുലൈ ഏഴ് വരെ വില്ളേജ് പ്രവര്‍ത്തിക്കും. റമദാനുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും മത്സരങ്ങളും ഇവിടെ നടക്കും. ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങളും ഇവിടെ നിരത്തിയിട്ടുണ്ട്. പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങള്‍ തയ്യാറാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. റമദാനുമായി ബന്ധപ്പെട്ട പ്രശ്നോത്തരികളും നടക്കുന്നു. യു.എ.ഇയുടെ പരമ്പരാഗത വസ്ത്രങ്ങളും വാങ്ങാന്‍ കിട്ടും. പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറുന്നു. കുട്ടികള്‍ക്കായി നിരവധി വിനോദങ്ങളാണ് വില്ളേജില്‍ ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരങ്ങളുമുണ്ട്. സാമൂഹ്യ-സാംസ്കാരിക പരിപാടികളും വ്യത്യസ്ത ദിവസങ്ങളില്‍ നടക്കും. സന്ദര്‍ശകര്‍ക്ക് വാഹനം നിറുത്താനുള്ള സൗകര്യം സൗജന്യമാണ്. മുവന്തി മുതല്‍ പുലര്‍ച്ചെ വരെ വില്ളേജ് സന്ദര്‍ശകര്‍ക്കായി തുറന്നിടും. പ്രവേശനം സൗജന്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae ramadan
Next Story