അറ്റകുറ്റപണി: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഭാഗികമായി അടക്കുന്നു
text_fieldsദുബൈ: അറ്റകുറ്റപണിയുടെ ഭാഗമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ അബൂദബി- ഷാര്‍ജ ഭാഗം വാരാന്ത്യങ്ങളില്‍ ആറുമാസത്തേക്ക് ഭാഗികമായി അടക്കുന്നു. വ്യാഴാഴ്ച മുതല്‍ നവംബര്‍ 16 വരെയാണ് അറ്റകുറ്റപണി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ആര്‍.ടി.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വ്യാഴാഴ്ചകളില്‍ രാത്രി 10 മുതല്‍ ശനിയാഴ്ച രാവിലെ 10 വരെയാണ് അറ്റകുറ്റപണി നടക്കുക. ഒന്ന്, രണ്ട് ലെയിനുകള്‍ ഇതിന്‍െറ ഭാഗമായി അടച്ചിടും. ഷാര്‍ജ റൂട്ടില്‍ അറേബ്യന്‍ റാഞ്ചസ്, ഗ്ളോബല്‍ വില്ളേജ് എക്സിറ്റുകള്‍ക്കിടയിലാണ് ആദ്യഘട്ട അറ്റകുറ്റപണി നിശ്ചയിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഈ പ്രവൃത്തിക്ക് തുടക്കമാകും. ഗ്ളോബല്‍ വില്ളേജ് എക്സിറ്റിനും സിറ്റി ഓഫ് അറേബ്യക്കുമിടയിലുള്ള ഭാഗത്ത് രണ്ടാംഘട്ടത്തിലും സിറ്റി ഓഫ് അറേബ്യ എക്സിറ്റില്‍ നിന്ന് അല്‍ഐന്‍ റോഡ് എക്സിറ്റിന് തൊട്ടുമുമ്പുള്ള ഭാഗം വരെ മൂന്നാംഘട്ടത്തിലും അറ്റകുറ്റപണി നടക്കും.
വാഹനയാത്രക്കാര്‍ ഈ ഭാഗത്ത് വേഗം കുറക്കണമെന്നും സൂചനാബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ മാഇത ബിന്‍ ഉദായ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.