യു.എ.ഇയില്‍ അടുത്ത വര്‍ഷം 4.6 ശതമാനം ശമ്പളവര്‍ധനയെന്ന് പഠനം
text_fieldsഅബൂദബി: അടുത്ത വര്‍ഷം യു.എ.ഇയില്‍ 4.6 ശതമാനം ശമ്പളവര്‍ധന പ്രതീക്ഷിക്കുന്നതായി പഠനം. ഈ വര്‍ഷം തന്നെയുണ്ടാകുന്ന 4.9 ശതമാനത്തിന്‍െറ ശരാശരി ശമ്പളവര്‍ധനവിന് പിന്നാലെയാണ് 2017ലെ വര്‍ധനവെന്ന് വില്ലീസ് ടവേഴ്സ് വാട്സണിന്‍െറ പുതിയ ശമ്പള ബജറ്റ് ആസൂത്രണ പഠനത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് നാല് ശതമാനമാണെങ്കിലും എല്ലാ വ്യവസായ മേഖലകളിലും തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനയുണ്ടാവും. 2017ല്‍ ഗള്‍ഫ് മേഖലയില്‍ ലബനനിലാണ് ഏറ്റവും വലിയ ശമ്പളവര്‍ധനയുണ്ടാവുക (5.4 ശതമാനം). സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ അഞ്ച് ശതമാനവും ഖത്തറില്‍ 4.8 ശതമാനവും വര്‍ധനയുണ്ടാവും. തൊഴില്‍സാഹചര്യം, ആരോഗ്യ-ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങി ജീവനക്കാരെ ആകര്‍ഷിക്കുകയും തൊഴിലില്‍ തുടരാന്‍ താല്‍പര്യമുണര്‍ത്തുകയും ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇവയില്‍ ഏറ്റവും നിര്‍ണായകം ആനുകൂല്യങ്ങളാണെന്ന് വില്ലീസ് ടവേഴ്സ് വാട്സണ്‍ മിഡിലീസ്റ്റ് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ലോറന്‍റ് ലെഡെര്‍ പറഞ്ഞു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ രാജ്യങ്ങളില്‍ 2017ലുണ്ടാവുന്ന ശമ്പളവര്‍ധന, നാണയപ്പെരുപ്പം, ആഭ്യന്തര ഉല്‍പാദന പ്രവണതകള്‍ തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കും മികച്ച നേട്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ശരാശരി 3.8 ശതമാനവും യൂറോപ്പ്-മിഡിലീസ്റ്റ്-ആഫ്രിക്ക മേഖലയില്‍ 1.9 ശതമാനവും ലാറ്റിനമേരിക്കയില്‍ 1.8 ശതമാനവുമാണ് വര്‍ധന. വടക്കേ അമേരിക്കയില്‍ 1.6 ശതമാനമേ വര്‍ധനയുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.