ആണവ റിയാക്ടര്‍: അപകടസാധ്യതയുണ്ടായാല്‍ പള്ളികളിലൂടെയും എസ്.എം.എസിലൂടെയും മുന്നറിയിപ്പ്
text_fieldsഅബൂദബി: രാജ്യത്തെ പ്രഥമ ആണവോര്‍ജ ശാലയുടെ നാല് റിയാക്ടറുകളില്‍ ആദ്യത്തേത് 2017ഓടെ പ്രവര്‍ത്തനക്ഷമമാകുന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടത്തെിയാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാമുന്നറിയിപ്പ് നല്‍കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ളിയര്‍ റേഡിയേഷന്‍ (എഫ്.എ.എന്‍.ആര്‍) അവതരിപ്പിച്ചു. ഓട്ടോമാറ്റിക് സംവിധാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള റേഡിയേഷന്‍ സാധ്യത തിരിച്ചറിഞ്ഞാലുടന്‍ പള്ളികളിലെ ലൗഡ് സ്പീക്കര്‍, മൊബൈല്‍ ഫോണ്‍ എസ്.എം.എസുകള്‍, മാധ്യമമുന്നറിയിപ്പുകള്‍, പൊലീസ് ഉപദേശക സമിതി, റോഡ് സിഗ്നലുകള്‍ തുടങ്ങിയവ മുഖേന ജനങ്ങളെ ജാഗരൂകരാക്കും. ഇതിനായി പുതിയ ആശയവിനിമയ പദ്ധതി എഫ്.എ.എന്‍.ആര്‍ അംഗീകരിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സുതാര്യത മുഖ്യ ഘടകമാണെന്ന് എഫ്.എ.എന്‍.ആര്‍ ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റര്‍ വിക്റ്റോര്‍സണ്‍ പറഞ്ഞു. എഫ്.എ.എന്‍.ആര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അപകടസാധ്യതകള്‍ പരമാവധി കുറക്കുന്നതാണ്. എന്നിരുന്നാലും അപ്രതീക്ഷിത അപകടങ്ങളുണ്ടായാല്‍ അതിനോട് പ്രതികരിക്കാനാവശ്യമായ സംവിധാനങ്ങള്‍ അതോറിറ്റിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റ്സ് ആണവോര്‍ജ കോര്‍പറേഷന് കീഴില്‍ നിര്‍മിക്കുന്ന നാല് റിയാക്ടറുകളും പൂര്‍ത്തീകരിക്കാന്‍ 2020 ആണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം ലഭ്യമാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.