സ്കൂള്‍ അവധിക്കൊപ്പം ഈദും; യാത്രക്കൊരുങ്ങി പ്രവാസികള്‍
text_fieldsഅബൂദബി: ഈദുല്‍ ഫിത്വ്ര്‍ സ്കൂള്‍ അവധിക്കൊപ്പമത്തെുന്നതിന്‍െറ സൗകര്യം കണക്കിലെടുത്ത് നാട്ടില്‍ പെരുന്നാളാഘോഷിക്കാനുള്ള യാത്രക്ക് കൂടുതല്‍ പ്രവാസികള്‍ ഒരുങ്ങുന്നു. ഹിജ്റ കലണ്ടര്‍ പ്രകാരം 29 ദിവസത്തെ റമദാന്‍ വ്രതത്തിന് ശേഷം ജൂലൈ അഞ്ചിനാണ് ഈദുല്‍ ഫിത്വ്ര്‍. അതിനാല്‍ സ്വകാര്യ മേഖലയില്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ചയും ആറ് ബുധനാഴ്ചയും അവധിയാകാനാണ് സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയായതിനാല്‍ അതിനിടയിലെ വ്യാഴാഴ്ച കൂടി അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ച് ദിവസം അവധി ലഭിക്കും.
പൊതു മേഖലയില്‍ എന്തായാലും അഞ്ച് ദിവസം അവധിയായിരിക്കും. ചൊവ്വ മുതല്‍ വ്യാഴം വരെ മൂന്ന് ദിവസം ഈദുല്‍ ഫിത്വ്ര്‍ അവധിയും വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധിയും.
കഴിഞ്ഞ ഈദുല്‍ ഫിത്വ്റിന് റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ പൊതു മേഖലയില്‍ അവധി നല്‍കിയിരുന്നു.
റമദാന്‍ വ്രത നാളുകള്‍ 30 ഉണ്ടെങ്കില്‍ വാരാന്ത്യ അവധി ഉള്‍പ്പെടെ ജൂലൈ ആറ് മുതല്‍ ഒമ്പത് വരെ നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയില്‍ ഒഴിവ്. അങ്ങനെയെങ്കില്‍ പൊതു മേഖലയിലും നാല് അവധി ദിനങ്ങളേ ലഭിക്കൂ.
അവധിദിനങ്ങള്‍ പുറംനാടുകളില്‍ ചെലവഴിക്കുന്നതിന് സ്വദേശികളും ഒരുങ്ങുന്നുണ്ട്. ചൂടു കുറഞ്ഞ രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടാനാണ് സ്വദേശികളിലേറെയും താല്‍പര്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.