അബൂദബിയില്‍ 35 ദിര്‍ഹം വിമാനത്താവള ഫീസ്
text_fieldsഅബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ വിമാനത്താവള സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് 35 ദിര്‍ഹം ഫീസ് ഏര്‍പ്പെടുത്തുന്നു. അബൂദബി വിമാനത്താവളത്തിലൂടെ യു.എ.ഇയില്‍ നിന്ന് പുറത്തുപോകുന്ന മുഴുവന്‍ യാത്രക്കാരും ഫീസ് നല്‍കണം.
ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് കൗണ്‍സില്‍ 37/ 2016 ഉത്തരവ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പുറപ്പെടുവിച്ചതായി അറബിക് പത്രമായ ‘അല്‍ബയാന്‍’ റിപ്പോര്‍ട്ട് ചെയ്തു. അബൂദബി വിമാനത്താവളം ഉപയോഗിക്കുന്ന ട്രാന്‍സിറ്റ് യാത്രികര്‍ക്ക് ഈ ഫീസ് ബാധകമാണ്.
ദുബൈയില്‍ സമാന രീതിയിലുള്ള നിയമം മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വന്നിരുന്നു. രണ്ട് വയസ്സില്‍ താഴെയുള്ളവര്‍ ഒഴിച്ച് മുഴുവന്‍ യാത്രികരും ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉപയോഗിച്ച് പുറത്തുപോകുമ്പോള്‍ 35 ദിര്‍ഹം ഫീസ് നല്‍കണം. ദുബൈയിലും ട്രാന്‍സിറ്റ് യാത്രികര്‍ക്ക് ഈ നിയമം ബാധകമാണ്. ദുബൈയില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഫീസ് ശേഖരിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.