Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുമൊത്തൊരു കാവ്യ സല്ലാപം

text_fields
bookmark_border

റാസല്‍ഖൈമ: കവിതയുടെ കൂട്ടുകാരിയോടൊപ്പം കുട്ടികള്‍ കാവ്യ സല്ലാപം നടത്തി.റാസല്‍ഖൈമ ഇന്ത്യന്‍ പബ്ളിക് ഹൈസ്കൂള്‍ സാഹിത്യ വേദിയാണ്  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും  യുവ കവയിത്രിയുമായ ആര്‍ . ലോപയുമായി കാവ്യ സല്ലാപം ഒരുക്കിയത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കവിതകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ലോപ ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം  സംവദിച്ചു. എഴുത്തച്ഛന്‍ എന്ന മഹാകവിയാണ് മലയാളത്തിന്‍െറ പുണ്യമെന്നും എഴുത്തച്ഛന്‍ മുതല്‍ എല്ലാ എഴുത്തുകാരേയും വായിച്ചു ശീലിച്ചാല്‍ നല്ല മനുഷ്യരാവാമെന്നും അവര്‍ പറഞ്ഞു. വാസനയുള്ളവര്‍ക്ക് എഴുത്തുകാരാവാം.വായനയാണ് കുട്ടികള്‍ മുടങ്ങാതെ ശീലിക്കേണ്ടതെന്ന്. ലോപ ഓര്‍മപ്പെടുത്തി . കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കുസൃതി നിറഞ്ഞ ഉത്തരങ്ങള്‍ നല്‍കി കുഞ്ഞുണ്ണി മാഷെ കുറിച്ചുള്ള കവിതയും ചൊല്ലി. എഴുത്തുകാരായ സര്‍ഗ്ഗ റോയ് , ശിവപ്രസാദ് , ഉണ്ണി കുലുക്കല്ലൂര്‍, ജയറാം സ്വാമി , രാഗേഷ് നാടകപ്രവര്‍ത്തകനായ സുഭാഷ് ദാസ് എന്നിവരും കാവ്യ സല്ലാപത്തില്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story