മൊബൈല്‍ ആപ്പ് പുറത്തിറക്കി
text_fieldsദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ റമദാന്‍ പ്രഭാഷണത്തിന്‍െറ പ്രചാരണാര്‍ഥം ദുബൈ മര്‍കസ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഒൗദ്യോഗിക ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
വിശുദ്ധ ഖുര്‍ആനിനെയും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയെയും കുറിച്ചുള്ള ലേഖനങ്ങള്‍, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയെ പരിചയപ്പെടുത്തുന്ന വിവരങ്ങള്‍, ഫോട്ടോ ഗാലറി, വേദിയുടെ വിവരങ്ങള്‍, ശ്രോതാക്കള്‍ക്ക് ഇരിപ്പിടം ബുക്ക് ചെയ്യാനുള്ള സൗകര്യം, പരിപാടിയുടെ തത്സമയ സംപ്രേഷണം എന്നിവ മൊബൈല്‍ ആപ്ളിക്കേഷനില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ ഇന്‍റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ദുബൈ മര്‍കസ് എന്ന് സെര്‍ച്ച് ചെയ്താല്‍ മൊബൈല്‍ ആപ്പ് ലഭിക്കും.
ദുബൈ മര്‍കസില്‍ നടന്ന ചടങ്ങില്‍ എ.കെ. അബൂബക്കര്‍ മൗലവി കട്ടിപ്പാറ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, ശംസുദ്ദീന്‍ പയ്യോളി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, സുലൈമാന്‍ കന്മനം, അബ്ദുല്ല സഅദി ചെറുവാടി, കെ.എ. യഹ്യ ആലപ്പുഴ, ഫിറോസ് കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
