മലയാളിയുടെ പഴ്സ് നഷ്ടപ്പെട്ടു
text_fieldsഅജ്മാന്‍: മലയാളി അധ്യാപകന്‍െറ പണവും രേഖകളും അടങ്ങിയ പഴ്സ് ഷോപ്പിങ് മാളില്‍ നഷ്ടമായി. ശമ്പളവും മറ്റു ആനുകൂല്യങ്ങളും വ്യാപാര കേന്ദ്രത്തിലെ എ.ടി.എമ്മില്‍ നിന്ന് എടുത്തതിനു ശേഷം അടുത്തുകണ്ട വ്യായാമ കസേരയില്‍ വിശ്രമിക്കാന്‍ ഇരുന്നതായിരുന്നു അജ്മാന്‍ ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ കണ്ണൂര്‍ ഇരട്ടി തില്ലങ്കേരി സ്വദേശി ഷഫീഖ് മാസ്റ്റര്‍. കസേരയില്‍ പഴ്സ് ഊര്‍ന്നു വീണ വിവരം ഇദ്ദേഹം അറിഞ്ഞിരുന്നില്ല .മുറിയിലത്തെി പരിശോധിച്ചപ്പോഴാണ് 8,000 ദിര്‍ഹവും അത്യാവശ്യ രേഖകളുമടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടനെ തന്നെ മാളിലത്തെി പരിശോധിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വ്യാപാര കേന്ദ്രത്തിലെ കാമറ പരിശോധിച്ചപ്പോള്‍ അറബ് വംശജനെന്നു തോന്നിക്കുന്ന ഒരാള്‍ പഴ്സ് എടുത്തു പരിശോധിക്കുന്ന ദൃശ്യങ്ങള്‍ കാണുന്നുണ്ട്. ഈ ദൃശ്യത്തിന്‍െറ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.