കെ.എസ്.സി ഹ്രസ്വചിത്ര മത്സരം
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ യു.എ.ഇ അടിസ്ഥാനത്തില്‍ ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29നാണ് മത്സരം നടക്കുന്നത്. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്റ്റംബര്‍ 20ന് മുമ്പ് സെന്‍റര്‍ ഓഫിസില്‍ ഏല്‍പിക്കണം. കുറഞ്ഞ സമയ ദൈര്‍ഘ്യം മൂന്ന് മിനിറ്റും കൂടിയ സമയം പത്ത് മിനിറ്റുമാണ്. പൂര്‍ണമായും യു.എ.ഇയില്‍ ചിത്രീകരിച്ചതും മലയാളത്തിലുള്ളതുമായ ചിത്രം മാത്രമേ പരിഗണിക്കൂ. അഭിനേതാക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അടക്കം എല്ലാവരും പൂര്‍ണമായും യു.എ.ഇ റസിഡന്‍റ് വിസ ഉള്ളവരാകണം. സ്ക്രീനിങിനുള്ള ഫിലിം രണ്ട് ഡി.വി.ഡി കോപ്പികളാണ് ഏല്‍പിക്കേണ്ടത്. സ്ക്രീനിങ് ഫിലിമിന്‍െറ ഡിജിറ്റല്‍ പോസ്റ്ററും ഫിലിമിന്‍െറ കഥാസംഗ്രഹവും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. സംവിധായകന്‍െറ ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കൂ. നല്ല ചിത്രം, സംവിധായകന്‍, തിരക്കഥ, നടന്‍, നടി, ബാലതാരം, സംഗീതം, എഡിറ്റിങ് മേഖലകളില്‍ ആയിരിക്കും മത്സരം. കൂടുതല്‍ വിവരങ്ങള്‍ 02 6314455, 02 6314455, 050 7513609 നമ്പറുകളില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.