പരിസ്ഥിതി ദിനത്തില്‍ പോസ്റ്റര്‍ രചനാ മത്സരം
text_fieldsഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മറ്റിയും ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി വിഭാഗമായ ‘ബീയ‘ യും ഇന്ത്യന്‍ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഗില്‍ഡും ചേര്‍ന്ന് അന്തര്‍ ദേശീയ പരിസ്ഥിതി ദിനം ആഘോഷിച്ചു. 20 ഓളം കലാകാരന്മാര്‍ പരിസ്ഥിതി സംബന്ധിയായ തത്സമയ ചിത്രരചന നടത്തി. 70 ഓളം സ്കൂള്‍ വിദൃാര്‍ത്ഥികള്‍ പോസ്റ്റര്‍ രചന മത്സരത്തിനു പങ്കെടുത്തു. വൈകീട്ട് നടന്ന സെമിനാറില്‍ ഡോ. കെ.പി. ഉണ്ണികൃഷ്ണന്‍, കെ.അജിത്, അഞ്ജും ഹസ്സന്‍, ഡോ. നജീം ഇസ്മായില്‍, സിനാന്‍ മൊഹമദ് , നിരഞ്ജന സുനില്‍, അനഘ എന്നിവര്‍ പരിസ്ഥിതി വിഷയങ്ങളെപ്പറ്റി പ്രഭാഷണം നടത്തി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ. എ റഹിം സെമിനാര്‍ ഉദ്ഘാടനം ചെയ്തു ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ട്രഷറര്‍ നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.
പോസ്റ്റര്‍ രചന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ നിന്ന് ശ്രീലക്ഷ്മി, ഐ.വി.വിഗ്നേഷ്, അന്‍സേല്‍ ജവഹര്‍ സമീഹ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ലക്ഷ്മി അനില്‍, പ്രണവ് ജെനിന്‍, യുഗ് ആര്‍ ഷാ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനക്കാരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ആസ്മിന്‍ ഷാഹല്‍ , ദീപിക നായര്‍ എന്നിവര്‍ വിജയികളായി.
സമാപന ചടങ്ങില്‍ പരിസ്ഥിതി സംബന്ധിയായ സിനിമക്കുള്ള ദേശീയ അവാര്‍ഡും മറ്റു നിരവധി അവാര്‍ഡുകളും വാങ്ങിയ 'ഒറ്റാല്‍ ' സിനിമയുടെ തിരകഥാ കൃത്ത് ജോഷി മംഗലത്തിനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
