ഷാര്‍ജ അന്താരാഷ്ട്ര ചെസ് നാളെ മുതല്‍
text_fieldsദുബൈ: 21ാമത് ഷാര്‍ജ അന്താരാഷ്ട്ര ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 23 രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍മാരും ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ഉള്‍പ്പെടെ 200 ലേറെ കളിക്കാര്‍ കരുനീക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഷാര്‍ജ കള്‍ച്ചറല്‍ ആന്‍ഡ് ചെസ് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മുതല്‍ 18 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
യു.എ.ഇക്ക് പുറമെ ഇന്ത്യ, ജോര്‍ദാന്‍, ഈജിപ്ത്, തുണീഷ്യ, ഫലസ്തീന്‍, യമന്‍,സിറിയ, ലബനന്‍, സുഡാന്‍, റഷ്യ, അസര്‍ബൈജാന്‍, ഉസ്ബെകിസ്താന്‍, ചെക് റിപ്പബ്ളിക്, ഉക്രൈന്‍, ഫ്രാന്‍സ്,ജര്‍മനി,ഗ്രീസ്, ഫിലിപ്പീന്‍സ്,ഇറാന്‍,ബംഗ്ളാദേശ്, അര്‍മീനിയ എന്നിവിടങ്ങളില്‍ നിന്നുള്ള കളക്കാരാണ് ഒരാഴ്ചത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാനത്തെുന്നത്. സ്വിസ് സമ്പ്രദായത്തില്‍ ഒമ്പത് റൗണ്ടായാണ് മത്സരങ്ങള്‍ നടക്കുകയെന്ന് സംഘാടക സമിതി മേധാവി ഡോ.സര്‍ഹാന്‍ ഹസന്‍ അല്‍ മുവൈനി പത്രസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ പ്രായക്കാര്‍ക്കും മത്സരിക്കാം. മൊത്തം 25000 ഡോളര്‍ സമ്മാനത്തുകയായി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.