ഉച്ചവിശ്രമ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് അബൂദബി നഗരസഭ
text_fieldsഅബൂദബി: കനത്ത ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നതിനായി തുടര്‍ച്ചയായ 12ാം വര്‍ഷവും രാജ്യത്ത് നടപ്പാക്കുന്ന ഉച്ച വിശ്രമ നിയമം ഈ വര്‍ഷവും കര്‍ശനമായി നടപ്പാക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജൂണ്‍ 15 മുതല്‍ നിലവില്‍ വരുന്ന ഉച്ച വിശ്രമ നിയമം പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിച്ചിരിക്കുന്നത്. ഉച്ച വിശ്രമ നിയമം ലംഘിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ളെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കരാറുകാരെയും കണ്‍സള്‍ട്ടന്‍റുമാരെയും അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. മന്ത്രാലയം അനുവദിച്ച ഇളവുകളല്ലാതെ മറ്റൊന്നും ലഭ്യമാകില്ല. നിയമം നടപ്പാക്കുന്നുണ്ടോയെന്ന് മുനിസിപ്പാലിറ്റി നേതൃത്വത്തില്‍ കര്‍ശനമായി നിരീക്ഷിക്കും. ഉച്ച വിശ്രമ നിയമം അടക്കം നടപ്പാക്കുന്നതിന്‍െറ ഭാഗമായി ചൂടുമൂലമുളള അപകടങ്ങളും രക്ഷാ മാര്‍ഗങ്ങളും സംബന്ധിച്ച് മുനിസിപ്പാലിറ്റി നേതൃത്വത്തില്‍ സെമിനാറും സംഘടിപ്പിച്ചു. 300 കരാറുകാരും കണ്‍സള്‍ട്ടന്‍റുമാരും സംബന്ധിച്ചു.
തൊഴിലാളികള്‍, കരാറുകാര്‍, സ്ഥാപനങ്ങള്‍, കണ്‍സള്‍ട്ടന്‍റുമാര്‍ തുടങ്ങിയവരെ കനത്ത ചൂടിന്‍െറ അപകടങ്ങള്‍ സംബന്ധിച്ച് ബോധവത്കരിക്കാനും അവരുടെ ഉത്തരവാദിത്തങ്ങള്‍ ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് സെമിനാര്‍ നടന്നത്. കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ ഉച്ച വിശ്രമ നിയമം 99.5 ശതമാനവും വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.