അന്താരാഷ്ട്ര റമദാന്‍ ക്വിസ് മത്സരം ഇന്ന്
text_fieldsദുബൈ: ‘സുആല്‍ റമദാന്‍ ക്വിസ് 2016’ എന്ന തലക്കെട്ടില്‍ ടീന്‍സ് ഇന്ത്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ക്വിസ് മത്സരം ശനാിയാഴ്ച യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്ത് പരീക്ഷ കാലത്ത് 10.30നാണ് ആരംഭിക്കുക. രാജ്യത്തെ 50 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 2000 ത്തോളം കുട്ടികള്‍ മത്സരത്തില്‍ മാറ്റുരക്കാനത്തെുമെന്ന് സംഘാടകര്‍ അറിയിച്ചു. ‘പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത മാതൃക’ എന്നതാണ് മത്സരത്തിലെ വിഷയം.
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, സെന്‍ട്രല്‍ സ്കൂള്‍, അല്‍ ഐന്‍ ഗ്രേസ് വാലി സ്കൂള്‍ , ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂള്‍ , ഷാര്‍ജ അല്‍ ഹിക്മ വിസ്ഡം ഇന്‍സ്റ്റിട്യുട്ട്, ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, അബൂദബി മോഡല്‍ സ്കൂള്‍, അജ്മാന്‍ ഈസ്റ്റ് പോയിന്‍റ് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, റോയല്‍ അക്കാദമി, ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍ അമീര്‍ ഇംഗ്ളീഷ് സ്കൂള്‍, അല്‍ സിറാജ് ഇന്‍സ്റ്റിറ്റ്യുട്ട്, ഫുജൈറ ഈസ്റ്റ്് കോസ്റ്റ് സ്കൂള്‍, റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്കൂള്‍, സ്കോളര്‍ ഇന്ത്യന്‍ സ്കൂള്‍, ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍, ഇന്ത്യന്‍ പബ്ളിക് ഹൈസ്കൂള്‍ എന്നിങ്ങനെ 17 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. മത്സരാര്‍ഥികള്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 050 6834472.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.