ലോകത്തെ ശക്തരായ വനിതകളില്‍ രണ്ട് ഇമാറാത്തികള്‍
text_fieldsഅബൂദബി: ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ലോകത്തെ ശക്തരായ വനിതകളില്‍ രണ്ട് പേര്‍ യു.എ.ഇയില്‍ നിന്ന്. സഹിഷ്ണുതാ കാര്യ സഹമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ ഖാസിമി, വ്യാപാരിയായ റജ ഈസ അല്‍ ഗുര്‍ഗ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. 2016 ശക്തരായ വനിതകളുടെ പട്ടികയില്‍ 43ാം റാങ്കാണ് ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ ഖാസിമിക്കുള്ളത്.
നേരത്തേ അന്താരാഷ്ട്ര സഹകരണ- വികസന മന്ത്രിയായിരുന്ന ശൈഖ ലുബ്ന, ലോകത്തെമ്പാടും ജീവകാരുണ്യ- മാനുഷിക സഹായമത്തെിക്കുന്നതില്‍ സജീവ സാന്നിധ്യമാണ്.
സഹിഷ്ണുതാ മന്ത്രി പദവിയിലത്തെിയ ശേഷം മാര്‍പാപ്പ ഫ്രാന്‍സിസിനെ അടക്കം സന്ദര്‍ശിക്കാനും രാജ്യത്തേക്ക് ക്ഷണിക്കാനും സാധിച്ചു.
കാലിഫോര്‍ണിയയില്‍ നിന്ന് ആര്‍ട്ട്/ സയന്‍സ് ബിരുദം നേടിയ ശൈഖ ലുബ്ന ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. രാജ്യത്തെ ആദ്യ കാബിനറ്റ് വനിതാ മന്ത്രി എന്ന പദവിയും ശൈഖ ലുബ്നക്ക് സ്വന്തമാണ്. 2004ലാണ് കാബിനറ്റ് മന്ത്രി പദവിയിലത്തെിയത്.
2015ലെ ഫോബ്സിന്‍െറ അറബ് ലോകത്തെ ശക്തരായ വനിതകളില്‍ രണ്ടാം സ്ഥാനത്തത്തെിയ ഈസാ സാലെഹ് അല്‍ ഗുര്‍ഗ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ റജ ഈസ അല്‍ ഗുര്‍ഗ് 2016ലെ ആഗോള പട്ടികയില്‍ 91ാം സ്ഥാനമാണ് സ്വന്തമാക്കിയത്. ദുബൈ കേന്ദ്രീകരിച്ചുള്ള ബിസിനസ് ലോകത്തെ ശ്രദ്ധാകേന്ദ്രമായ റജ ഈസ അറബ് വനിതാ സംരംഭകരുടെ പ്രചോദനം കൂടിയാണ്. 24 കമ്പനികളുള്ള ഇവര്‍ 370 അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ പങ്കാളിത്തമുള്ള വ്യക്തി കൂടിയാണ്. അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യവുമാണ്. എച്ച്.എസ്.ബി.സി ബാങ്ക് മിഡിലീസ്റ്റിന്‍െറ ബോര്‍ഡില്‍ ഉള്‍പ്പെട്ട ആദ്യ ഇമാറാത്തി വനിതയാണ്. കുവൈത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ റജ ഈസ കഴിഞ്ഞ വര്‍ഷം 97ാം സ്ഥാനത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
