മര്‍ഹബ യാ റമദാന്‍
text_fieldsദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മര്‍ഹബ യാ റമദാന്‍ പരിപാടിയില്‍ ഖലീല്‍ ഹുദവി കല്ലായം മുഖ്യ പ്രഭാഷണം നടത്തി.
സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ നിറഞ്ഞാടുന്ന കാലമാണിതെന്നും ഇത്തരം മാധ്യമങ്ങളെ നന്മയുടെ വഴികളിലേക്ക് കൊണ്ട് വരാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനകള്‍ക്ക് പതിന്‍മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപെടുത്താന്‍ നമുക്ക് സാധിക്കണമെന്നും ഖലീല്‍ ഹുദവി കൂട്ടിച്ചേര്‍ത്തു. ദുബൈ അല്‍ ബറഹ കെ.എം.സി.സി ഹാളില്‍ നടന്ന പരിപാടിയില്‍ സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം എളേറ്റില്‍ സംഗമം ഉദ്ഘാടനം ചെയ്തു.നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.