ചാരിറ്റി ബസ് പദ്ധതിയുമായി ആര്‍.ടി.എ
text_fieldsദുബൈ: റമദാനോടനുബന്ധിച്ച് തുടര്‍ച്ചയായ ആറാം വര്‍ഷവും ചാരിറ്റി ബസ് പദ്ധതിയുമായി ആര്‍.ടി.എ. റമദാന്‍ മാസത്തിലുടനീളം രണ്ട് ബസുകളിലായി പ്രതിദിനം 3000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. ബൈത് അല്‍ ഖൈര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. റമദാനിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കാമ്പയിനും ആര്‍.ടി.എ നടത്തുന്നുണ്ട്.
മെട്രോ, ബസ് യാത്രക്കാര്‍ക്കായിരിക്കും എല്ലാ ദിവസവും ഇഫ്താര്‍ കിറ്റുകള്‍ നല്‍കുകയെന്ന് ആര്‍.ടി.എ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ മുഅസ അല്‍ മര്‍റി പറഞ്ഞു. സായിദ് ജീവകാരുണ്യ ദിനത്തില്‍ 300 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യും. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് ‘വാക് ഫോര്‍ ഗുഡ്’ എന്ന പേരില്‍ ജുമൈറ കോര്‍ണിഷില്‍ കൂട്ടനടത്തം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ഇഫ്താറും ഉണ്ടാകും. നോമ്പുതുറക്കാന്‍ തിരക്കുപിടിച്ച് വാഹനമോടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ‘അപകടങ്ങളില്ലാത്ത റമദാന്‍’ എന്ന പദ്ധതിയിലൂടെ ഡ്രൈവര്‍മാര്‍ക്ക് നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്യും. ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരാര്‍ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും യാത്ര ചെയ്യാന്‍ രണ്ട് വി.ഐ.പി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ് ഡ്രൈവര്‍മാര്‍ക്കായി 200 ഇഫ്താര്‍ കിറ്റുകള്‍ ദിവസവും നല്‍കും. റമദാന്‍ 10നും 20നും ബസ് ഡ്രൈവര്‍മാര്‍ക്കായി കൂട്ട ഇഫ്താറും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.