അബൂദബിയില്‍ പാര്‍ക്കിങ്, പൊതുഗതാഗത സമയങ്ങളില്‍ മാറ്റം
text_fieldsഅബൂദബി: റമദാനിന്‍െറ ഭാഗമായി അബൂദബിയില്‍ പൊതുഗതാഗത- പെയ്ഡ് പാര്‍ക്കിങ് സമയങ്ങളില്‍ മാറ്റം. തറാവീഹ് നമസ്കാര സമയങ്ങളില്‍ പള്ളികള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ മവാക്കിഫ് പെയ്ഡ് പാര്‍ക്കിങ് ഒഴിവാക്കിയിട്ടുണ്ട്. റമദാനില്‍ രണ്ട് ഘട്ടമായാണ് പെയ്ഡ് പാര്‍ക്കിങ് നടപ്പാക്കുക. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് പാര്‍ക്കിങ് നിരക്ക് ഈടാക്കുകയെന്ന് മുനിസിപ്പല്‍കാര്യ- ഗതാഗത വിഭാഗം അറിയിച്ചു. വ്യാഴാഴ്ചകളില്‍ രാത്രി ഒമ്പത് മുതല്‍ അര്‍ധരാത്രി വരെ പെയ്ഡ് പാര്‍ക്കിങ് ആയിരിക്കും. അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെ 12.01 മുതല്‍ ശനി രാവിലെ 8.59 വരെ പാര്‍ക്കിങ് സൗകര്യം സൗജന്യമായിരിക്കും. തറാവീഹ് പ്രാര്‍ഥനകള്‍ക്ക് വരുന്നവര്‍ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലായിരിക്കണം വാഹനം നിര്‍ത്തിയിടേണ്ടത്. റെസിഡന്‍റ്സ് ഓണ്‍ലി പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ എട്ട് വരെ പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.
ഇഫ്താറിന്‍െറയും അത്താഴത്തിന്‍െറയും സമയങ്ങളില്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല. അബൂദബിയില്‍ എക്സ് 90 നമ്പര്‍ ബസ് ഒഴികെയുള്ളവ വൈകുന്നേരം ആറ് മുതല്‍ രാത്രി 8.30 വരെയും പുലര്‍ച്ചെ 2.30 മുതല്‍ 5.30 വരെയും സര്‍വീസ് നടത്തില്ല. അല്‍ഐനിലും പ്രാന്തപ്രദേശങ്ങളിലും വൈകുന്നേരം ആറ് മുതല്‍ രാത്രി 8.30 വരെയും പശ്ചിമ മേഖലയില്‍ രാവിലെ 6.30 മുതല്‍ രാത്രി എട്ട് വരെയും ബസ് സര്‍വീസ് ഉണ്ടാകില്ല.
മുനിസിപ്പല്‍കാര്യ- ഗതാഗത വിഭാഗത്തിന്‍െറ കീഴില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഇലക്ട്ര സ്ട്രീറ്റ്, മുറൂര്‍ സ്ട്രീറ്റ് അല്‍ ഫലാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയും ഇത്തിസാലാത്ത് കസ്റ്റമര്‍ കെയര്‍ സെന്‍റര്‍ ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയും വ്യാഴാഴ്ചകളില്‍ ഉച്ചക്ക് ഒന്ന് വരെയും പ്രവര്‍ത്തിക്കും. അബൂദബി കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടീസിലേത് രാവിലെ എട്ട് മുതല്‍ വൈകുന്നേരം മൂന്ന് വരെയും ഡി മാറ്റ് ആസ്ഥാനത്തെ ഉപഭോക്തൃ സേവന കേന്ദ്രം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്ന് വരെയും പ്രവര്‍ത്തിക്കും. ട്രാഫിക് മാനേജ്മെന്‍റ് ആന്‍റ് പട്രോള്‍സ്, യൂനിഫൈഡ് പെര്‍മിറ്റ് സെന്‍റര്‍, അബൂദബി ചേംബര്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.