Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍ നിന്ന്...

അബൂദബിയില്‍ നിന്ന് പിടികൂടിയത് രണ്ട് ലക്ഷത്തിലധികം വ്യാജ ഉല്‍പന്നങ്ങള്‍

text_fields
bookmark_border

അബൂദബി: 2016ന്‍െറ ആദ്യ പാദത്തില്‍ തലസ്ഥാന എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത് രണ്ട് ലക്ഷത്തിലധികം വ്യാജ ഉല്‍പന്നങ്ങള്‍. അബൂദബി സാമ്പത്തിക വികസന വിഭാഗത്തിന്‍െറ കീഴിലുള്ള അബൂദബി ബിസിനസ് സെന്‍റര്‍ കടകളിലും സ്ഥാപനങ്ങളിലുമായി നടത്തി 247 പരിശോധനകളിലാണ് 2,00,428 വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടിയത്. അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ 1555 സ്ഥാപനങ്ങള്‍ക്ക് പിഴ ശിക്ഷ വിധിക്കുകയും ഏഴ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. വാഹന ഭാഗങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കളില്‍ നിന്നും ട്രേഡ് മാര്‍ക്ക് ഉടമകളില്‍ നിന്നുമായി 2016ന്‍െറ ആദ്യ പാദത്തില്‍ 945 പരാതികള്‍ ലഭിച്ചപ്പോള്‍ 33164 സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തു.  
അബൂദബിയിലെ വാണിജ്യ- വ്യാപാര സാഹചര്യത്തെ മോശമായി ബാധിക്കുന്ന എല്ലാ തെറ്റായ പ്രവണതകളും കണ്ടുപിടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന് അബൂദബി സാമ്പത്തിക വികസന വിഭാഗം പ്രതിജ്ഞാബദ്ധമാണെന്ന് ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഖലീഫ ബിന്‍ സാലെം അല്‍ മന്‍സൂരി പറഞ്ഞു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളുമായി സഹകരിച്ച് മത്സരാധിഷ്ഠിത വ്യാപാര സാഹചര്യം ഒരുക്കും. റമദാനിലും പരിശോധനാ കാമ്പയിനുകള്‍ നടത്തും. പഴം- പച്ചക്കറി മാര്‍ക്കറ്റുകള്‍, കന്നുകാലി വിപണികള്‍ തുടങ്ങിയവയിലാണ് പ്രധാനമായും പരിശോധന നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2016ന്‍െറ ആദ്യ പാദത്തില്‍ നടന്ന പരിശോധനകളില്‍ 58 ശതമാനവും ജനുവരിയിലായിരുന്നു. 2126 ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുസാധനങ്ങള്‍, തെരുവു കച്ചവടക്കാരില്‍ നിന്ന് 234 ആടുകള്‍ എന്നിവ പിടിച്ചെടുത്തു. ഫെബ്രുവരിയില്‍ 88 പരിശോധനകള്‍ മാത്രമാണ് നടന്നതെങ്കിലും 1,62,816 ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. 27.5 ടണ്‍ പഴം- പച്ചക്കറികളും മൂന്ന് ടണ്‍ വസ്ത്രങ്ങളും പിടിച്ചെടുത്തു.  മാര്‍ച്ച് മാസത്തില്‍ 101 പരിശോധനകളിലായി 35,486 വ്യാജ ഉല്‍പന്നങ്ങളും 10,220 പഴം- പച്ചക്കറികളും കണ്ടുകെട്ടി.  അബൂദബിയില്‍ 19657ഉം അല്‍ഐനില്‍ 8963ഉം പശ്ചിമ മേഖലയില്‍ 4544ഉം ഫീല്‍ഡ് സന്ദര്‍ശനങ്ങളാണ് നടത്തിയത്. അബൂദബിയില്‍ 761ഉം അല്‍ഐനില്‍ 707ഉം പശ്ചിമ മേഖലയില്‍ 87ഉം സ്ഥാപനങ്ങള്‍ക്കാണ് പിഴ നല്‍കിയത്.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae crime
Next Story