ദുബൈ വാട്ടര്‍ കനാല്‍: അല്‍ വാസല്‍ മേല്‍പ്പാലം നാളെ തുറക്കും
text_fieldsദുബൈ: ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അല്‍ വാസല്‍ സ്ട്രീറ്റിലെ മേല്‍പ്പാലം വെള്ളിയാഴ്ച ഗതാഗതത്തിനായി തുറക്കും.
ഇതോടെ അല്‍ വാസല്‍ സ്ട്രീറ്റ്, അല്‍ ഹദീഖ സ്ട്രീറ്റ്, അല്‍ സഫ പാര്‍ക്ക് ജങ്ഷന്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് അറുതിയാകും. പദ്ധതി നിര്‍മാണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് ഈ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതാണ് കുരുക്ക് രൂക്ഷമാകാന്‍ കാരണം. വെള്ളിയാഴ്ച മുതല്‍ നാല് ലെയിന്‍ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടും.
ജുമൈറ റോഡില്‍ നിന്ന് അല്‍ അത്തര്‍ റോഡിലേക്കും ഹദീഖ സ്ട്രീറ്റിലേക്കും ഗതാഗതക്കുരുക്കില്ലാതെ കടന്നുപോകാവുന്ന മേല്‍പ്പാലം മാര്‍ച്ചില്‍ തുറന്നിരുന്നു.
അല്‍ വാസല്‍ സ്ട്രീറ്റിനെയും അല്‍ അത്തര്‍ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന മേല്‍പ്പാലമാണ് വെള്ളിയാഴ്ച തുറക്കുന്നത്. നിര്‍ദിഷ്ട ദുബൈ വാട്ടര്‍ കനാലിന് മുകളിലൂടെ എട്ടുമീറ്റര്‍ ഉയരത്തിലാണ് മേല്‍പ്പാലം കടന്നുപോകുന്നത്. ഇത് തുറക്കുന്നതോടെ അല്‍ വാസല്‍ സ്ട്രീറ്റിന് പുറമെ ജുമൈറ ഒന്നില്‍ നിന്ന് ജുമൈറ രണ്ട്, മൂന്ന്, ഹദീഖ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും. അല്‍ സഫ പാര്‍ക്ക് കവലയിലെ ട്രാഫിക് സിഗ്നല്‍ എടുത്തുകളയും.
അല്‍ ഹദീഖ സ്ട്രീറ്റും അല്‍ വാസല്‍ സ്ട്രീറ്റും സംഗമിക്കുന്ന സ്ഥലത്തെ ട്രാഫിക് സിഗ്നലും ഒഴിവാക്കും. പാലം തുറന്നതിന് ശേഷം അടിഭാഗത്തെ പ്രവൃത്തികളും സര്‍വീസ് റോഡുകളും പൂര്‍ത്തിയാക്കും.
ദുബൈ കനാല്‍ രണ്ടാംഘട്ടത്തിന്‍െറ ഭാഗമായി ജുമൈറ റോഡിലും മേല്‍പ്പാലത്തിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്.
ജൂലൈ പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറക്കും. ശൈഖ് സായിദ് റോഡിലെ ദുബൈ- അബൂദബി ദിശയിലുള്ള രണ്ടാം മേല്‍പ്പാലവും ജൂലൈ പകുതിയോടെ പൂര്‍ത്തിയാകും. മൂന്ന് മേല്‍പ്പാലങ്ങള്‍ക്കും അടിയിലൂടെയാകും റോഡുകള്‍ മുറിച്ച് ദുബൈ വാട്ടര്‍ കനാല്‍ കടന്നുപോകുക. വാട്ടര്‍ കനാലിന്‍െറ ഇരുകരകളിലുമായി 10 ജലഗതാഗത സ്റ്റേഷനുകളും നിര്‍മിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
