Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.പി.എ പ്രവര്‍ത്തനം...

ഐ.പി.എ പ്രവര്‍ത്തനം തുടങ്ങി

text_fields
bookmark_border

ദുബൈ: വ്യവസായ പ്രമുഖരുടെ സംഘടനയായി ഇന്‍റര്‍നാഷണല്‍ പ്രമോട്ടേഴ്സ് അസോസിയേഷന്‍ (ഐ.പി.എ) ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. സംഘടനയുടെ ഒൗദ്യോഗിക പ്രഖ്യാപനം പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. ആഗോള വാണിജ്യ രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ബിസിനസ് രംഗത്തെ അഭിവൃദ്ധിക്കും അതുവഴി സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ടാാണ് ഐ.പി.എ  രൂപവത്കരിച്ചത്. ചടങ്ങില്‍ വ്യവസായ പ്രമുഖരായ സി.എം ഖാലിദ് (അല്‍ മുര്‍ഷിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ. ഷബീര്‍ നെല്ലിക്കോട് (ചെയര്‍മാന്‍ യൂണിവേഴ്സല്‍ അബൂദബി) തുടങ്ങിയവരെ ബിസിനസ് ലൈഫ് ടൈം അച്ചീവ്മെന്‍റ്് അവാര്‍ഡ് നല്‍കി ആദരിച്ചു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാണിജ്യ പ്രമുഖരാണ് സംഘടനയിലെ അംഗങ്ങളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഐ.പി.എ. സെമിനാറുകള്‍, ബിസിനസ് പരിശീലന ശില്പശാലകള്‍, ബിസിനസ് യാത്രകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഐ.പി.എയുടെ വെബ്സൈറ്റ്  ഫ്ളോറ ഗ്രൂപ്പ് എം.ഡി ഹസന്‍  ഉദ്ഘാടനം ചെയ്തു. നവമാധ്യമങ്ങളുടെ ലോഞ്ചിങ് ബഷീര്‍ പടിയത്ത് നിര്‍വഹിച്ചു.
ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഐ.പി.എ ഇതിനകം നടത്തിയതായി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബ്രോനെറ്റ് ഗ്രൂപ്പ് എം.ഡി സഹീര്‍ കെ.പി പറഞ്ഞു. മാറുന്ന ബിസിനസ് മേഖലയിലെ സാഹചര്യങ്ങളില്‍ നിന്ന് മികച്ച സാധ്യതകള്‍ കണ്ടത്തൊനും അവ തിരിച്ചറിയാനും പ്രത്യേക വിഭാഗം തന്നെ ഐ.പി.എക്ക് കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് വൈസ് ചെയര്‍മാന്‍മാരായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ എ.കെ ഫൈസലും നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍ നെല്ലറയും പറഞ്ഞു.
ഭാരവാഹികളായി പി.വി അബ്ദുല്‍ വഹാബ് എം.പി, ഷംലാല്‍ അഹ്മദ് മലബാര്‍ ഗ്രൂപ്പ്, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ റീജന്‍സി ഗ്രൂപ്പ്, ഹസ്സന്‍ ഫ്ളോറ ഗ്രൂപ്പ് (മുഖ്യ രക്ഷാധികാരികള്‍), കെ.പി സഹീര്‍  (ചെയര്‍മാന്‍), ദിലീപ് ആര്‍. പൂവത്തില്‍  (ജനറല്‍ കണ്‍വീനര്‍), സി.കെ മുഹമ്മദ് ഷാഫി (ട്രഷറര്‍), എ.കെ ഫൈസല്‍, നെല്ലറ ഷംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍), ബഷീര്‍ തിക്കോടി, സാലിഹ് കുഞ്ഞു (കണ്‍വീനര്‍), ഗഫൂര്‍ ഷാസ് , മുജീബ് റഹ്മാന്‍ പാലത്തായി, സാഹില്‍ ഹാരിസ് (ഉപ സമിതി കണ്‍വീനര്‍മാര്‍), സിദ്ദീഖ് , അന്‍വര്‍ നഹ  (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
ബിസിനസ് രംഗത്തെ മുസ്തഫ, അബ്ദുല്ല പൊയില്‍, നിയാസ്്, ഷാജഹാന്‍ , മഹ്റൂഫ്്, അബ്ദുല്‍  ജലീല്‍, അഷ്റഫ് മയ്യഞ്ചേരി, മോഹന്‍ വെങ്കിടങ്ങ്, തോമസ് പണിക്കര്‍, ജെ.ജെ കാഞ്ഞിരക്കാടന്‍, ശൈഖ് ഷഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story