Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാന്‍ ഉംറ...

റമദാന്‍ ഉംറ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ മൂന്ന്

text_fields
bookmark_border

അബൂദബി: റമദാനോട് അനുബന്ധിച്ച് ഉംറ വിസക്കുള്ള അപേക്ഷക്കുള്ള അവസാന തീയതി ജുണ്‍ മൂന്ന്. യു.എ.ഇയില്‍ നിന്ന് റമദാനില്‍ ഉംറ യാത്ര ആഗ്രഹിക്കുന്നവര്‍ ജൂണ്‍ മൂന്നിനകം ഉംറ ഓഫിസുകളില്‍ പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് സമര്‍പ്പിക്കണം. ഉംറ അപേക്ഷക്കുള്ള അവസാന തീയതി ജൂണ്‍ മൂന്ന് ആയി നിജപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് യര്‍മൂക്ക് ഉംറ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ റമദാന്‍ പകുതി വരെ ഉംറക്ക് അപേക്ഷിക്കാമായിരുന്നു. എന്നാല്‍, ഇത്തവണ റമദാന്‍ തുടങ്ങും മുമ്പ് തന്നെ അപേക്ഷ അവസാനിപ്പിക്കുകയാണ്. യു.എ.ഇയില്‍ നിന്ന് റമദാന്‍ ഉംറ ഉദേശിക്കുന്നവര്‍ ജൂണ്‍ മൂന്നിന് മുമ്പ് ഉംറ ഓഫീസുകളില്‍ പാസ്പോര്‍ട്ട് കോപ്പി നല്‍കി അപേക്ഷ സമര്‍പ്പിക്കണം
അതേസമയം, ഈ വര്‍ഷം യു.എ.ഇയില്‍ നിന്ന് റമദാനില്‍ ഉംറക്ക് പോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് സൂചന. റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും പല ഉംറ സര്‍വീസുകളിലും തീര്‍ഥാടകര്‍ കുറവാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉംറക്ക് പോകാനുള്ള ചെലവില്‍ കുറവുണ്ടായിട്ടും അപേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് പ്രമുഖ ഉംറ സര്‍വീസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സാധാരണ റമദാനിന്‍െറ ആദ്യ പത്ത് മുതല്‍ ഉംറക്ക് പോകുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നതാണ്. കുടുംബങ്ങളായി റമദാനില്‍ ഉംറ നിര്‍വഹിക്കുന്നവരുമുണ്ട്. എന്നാല്‍, റമദാന്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും ആദ്യത്തെ പത്തിലേക്ക് വരെയുള്ള ബുക്കിങ് പോലും പല സ്ഥാപനങ്ങളിലും പൂര്‍ണമായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഉംറ തീര്‍ഥാടനത്തിനായി എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം റമദാനില്‍ റോഡ് മാര്‍ഗം ഉംറക്ക് പോകുന്നതിന് 2000 മുതല്‍ 3000 ദിര്‍ഹം വരെയാണ് പല സ്ഥാപനങ്ങളും ഈടാക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story