അമിത വേഗത: ഡ്രൈവര്‍മാര്‍ക്ക് തടവുശിക്ഷ നല്‍കാന്‍ ശിപാര്‍ശ
text_fieldsഅബൂദബി: പരിധിയേക്കാള്‍ 50 ശതമാനം കൂടുതല്‍ വേഗത്തില്‍ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ജയില്‍ശിക്ഷ നല്‍കാനും വലിയ വാഹനങ്ങളുടേയും ടാക്സികളുടെയും വേഗപരിധി കുറക്കാനും ശിപാര്‍ശ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ അധ്യക്ഷതയില്‍ ശനിയാഴ്ച അബൂദബിയില്‍ ചേര്‍ന്ന ഫെഡറല്‍ ഗതാഗത സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിച്ചത്. രാജ്യത്ത് വാഹനാപകട വിദഗ്ധര്‍ക്ക് ലൈസന്‍സ് നല്‍കുന്ന സംവിധാനം കൊണ്ടുവരുന്നതിന് ഫെഡറല്‍ ഗതാഗത കമ്മിറ്റി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.
വലിയ വാഹനങ്ങളുടെയും ടാക്സികളുടെയും ബസുകളുടെയും നിലവിലുള്ള വേഗപരിധിയായ മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്നത് 10 കിലോമീറ്ററായി കുറക്കണമെന്നാണ് നിര്‍ദേശം. അതായത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇത്തരം വാഹനങ്ങള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാല്‍ പിഴയടക്കേണ്ടി വരും.
വാടക കാറുകളുടെ പിഴകള്‍ കാര്‍ വാടകക്കെടുത്ത് 30 ദിവസത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യരുതെന്നും ഈ കാലാവധിക്ക് ശേഷമുള്ള എല്ലാ പിഴകളും അസാധുവാക്കണമെന്നുമുള്ള നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ട് വെച്ചു.
200 സി.സി വരെയുള്ള മോട്ടോര്‍ സൈക്കിള്‍ ഓട്ടാനുള്ള പ്രായപരിധി 18 ആയും 200 സി.സിക്ക് മുകളിലുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള പ്രായപരിധി 21 ആയും ഉയര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഗതാഗത പിഴകളുടെ ഏകീകരണവും യോഗത്തില്‍ ചര്‍ച്ചയായി.
റോഡ് സുരക്ഷയും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആഹ്വാനം ചെയ്തു.
ഈ വാര്‍ഷം ആദ്യ പകുതിയില്‍ മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ച 1800 ഡ്രൈവര്‍മാരെ അബൂദബി പൊലീസ് പിടികൂടിയിരുന്നു.
കാമറകള്‍, റഡാറുകള്‍, പട്രോള്‍ പൊലീസ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് അമിത വേഗക്കാരെ കണ്ടത്തെിയത്.
പൊലീസിന്‍െറ കണക്ക് പ്രകാരം ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ അബൂദബി എമിറേറ്റിലെ റോഡപകടങ്ങളില്‍ 77 പേര്‍ മരിച്ചിട്ടുണ്ട്. 2015ല്‍ ഇതേ കാലയളവില്‍ 54 ആയിരുന്നു മരണസംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
