Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2016 11:11 AM GMT Updated On
date_range 29 July 2016 11:11 AM GMTഎമിറേറ്റ്സ് റോഡിലെ അപകടം: ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു
text_fieldsbookmark_border
camera_alt??????????
ദുബൈ: എമിറേറ്റ്സ് റോഡില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം പരവൂര്‍ ഭൂതക്കുളത്തില്‍ രാജേന്ദ്രന്‍ പിള്ളയുടെയും സുമയുടെയും മകനും സേഫ്റ്റി ഓഫിസറുമായ അരുണ്‍രാജ് (33) ആണ് മരിച്ചത്. ഷാര്‍ജ അബുശഗാരയിലായിരുന്നു താമസം. ഭാര്യ: കൃഷ്ണ. മകള്‍: ദിയ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു. അപകടത്തില്‍ മരിച്ച തിരുവനന്തപുരം കുമാരമംഗലം സ്വദേശി കുമാറിന്‍െറ മകന്‍ എവിന്‍കുമാറിനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പാകിസ്താന്‍ സ്വദേശിയും ആന്ധ്ര സ്വദേശിയും അടക്കം മൊത്തം ഏഴുപേരാണ് അപകടത്തില്‍ മരിച്ചത്.
Next Story