ഗതാഗത നിയമം കടുപ്പിക്കുന്നു; വന്‍ പിഴ വരും
text_fieldsഅബൂദബി: അബൂദബി എമിറേറ്റിലെ ഗതാഗത നിയമലംഘന കേസുകളിലെ പിഴകള്‍ക്കുണ്ടായിരുന്ന 50 ശതമാനം കിഴിവ് എടുത്ത് കളഞ്ഞതിന് പുറമെ ഗതാഗത നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നു. അമിത വേഗതയുള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ ഈടാക്കാവുന്ന വിധത്തിലാണ് നിയമം കടുപ്പിക്കുന്നത്. നിയമഭേദഗതിക്കുള്ള നടപടികള്‍ ബന്ധപ്പെട്ട ഗതാഗത അധികൃതരുമായി സഹകരിച്ച് എടുത്തുവരികയാണെന്ന് അബൂദബി നീതിന്യായ വകുപ്പ് അറിയിച്ചു.
നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന അപകടങ്ങള്‍ കുറക്കുന്നതിന് വേണ്ടിയാണ് നിയമഭേദഗതി. ഗതാഗതപിഴകളിലെ ഇളവ് എടുത്തുകളഞ്ഞ നടപടിയെ നീതിന്യായ വകുപ്പ് അധികൃതര്‍ സ്വാഗതം ചെയ്തു. ആഗസ്റ്റ് ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹന ഗതാഗത നിയമലംഘന കേസുകളില്‍ പിഴയിളവ് അനുവദിക്കില്ളെന്ന് ഞായറാഴ്ചയാണ് അബൂദബി പൊലീസ് അറിയിച്ചത്.
പൊലീസിന്‍െറ കണക്ക് പ്രകാരം ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ അബൂദബി എമിറേറ്റിലെ റോഡപകടങ്ങളില്‍ 77 പേര്‍ മരിച്ചിട്ടുണ്ട്. 2015ല്‍ ഇതേ കാലയളവില്‍ 54 ആയിരുന്നു മരണസംഖ്യ.
ഈ വര്‍ഷം ‘പറപറന്ന’ത് 1500 ഡ്രൈവര്‍മാര്‍
അബൂദബി: ഈ വര്‍ഷം അബൂദബിയില്‍ മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ച കുറ്റത്തിന് പിടിക്കപ്പെട്ടത് 1500ഓളം പേര്‍. ഇവര്‍ക്ക് വന്‍ പിഴ വിധിച്ച അബൂദബി ഗതാഗത കോടതി ഒരുമാസം വാഹനങ്ങള്‍ പിടിച്ചിടാനും ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ഡ്രൈവര്‍മാരാണ് ആറ് മാസത്തിനിടെ അമിത വേഗതയില്‍ വാഹനമോടിച്ചതെന്ന് അബൂദബി പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. എമിറേറ്റിലെ ഉള്‍ റോഡുകളിലും ബാഹ്യ റോഡുകളിലുമായിട്ടായിരുന്നു ഇവര്‍ നിയമം ലംഘിച്ച് വാഹനമോടിച്ചത്. കാമറകള്‍, റഡാറുകള്‍, പട്രോള്‍ പൊലീസ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് നിയമലംഘകരെ കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.